Attack | 'വാട്സ് ആപ് ഗ്രൂപില്‍ നിന്ന് നീക്കം ചെയ്തെന്ന് ആരോപിച്ച് അഡ്മിനായ യുവാവിന്റെ നാക്ക് മുറിച്ച് അഞ്ചംഗസംഘത്തിന്റെ ക്രൂരത'
Jan 4, 2023, 11:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുനെ: (www.kvartha.com) വാട്സ് ആപ് ഗ്രൂപില്‍ നിന്ന് നീക്കം ചെയ്തെന്ന് ആരോപിച്ച് ഗ്രൂപ് അഡ്മിനായ യുവാവിന്റെ നാക്ക് അഞ്ചംഗസംഘം മുറിച്ചതായി പരാതി. നാക്ക് മുറിക്കുക മാത്രമല്ല ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഡിസംബര്‍ 28ന് രാത്രി 10 മണിക്ക് മഹാരാഷ്ട്രയിലെ പുനെയിലെ ഫുര്‍സുങ്കി ഏരിയയിലാണ് സംഭവം. 38 കാരിയാണ് ഓം ഹൈറ്റ്സ് ഹൗസിങ് സൊസൈറ്റിയിലെ അഞ്ചു പേര്‍ക്കെതിരെ ഹദാപ്സര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. ഹൗസിങ് സൊസൈറ്റി ചെയര്‍പഴ്സനാണ് പരാതിക്കാരി.
പരാതിക്കാരിയുടെ ഭര്‍ത്താവ് അഡ്മിനായി 'ഓം ഹൈറ്റ്സ് ഓപറേഷന്' എന്ന പേരില്‍ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാര്‍ക്കിടയില്‍ വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കിയിരുന്നു. അടുത്തിടെ പ്രതികളിലൊരാളെ ഗ്രൂപില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ ക്ഷുഭിതനായ ഇയാള്‍, എന്തിനാണ് തന്നെ ഗ്രൂപില്‍ നിന്ന് നീക്കം ചെയ്തതെന്ന് ചോദിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവിന് വാട്സ് ആപില്‍ സന്ദേശമയച്ചു.
എന്നാല്‍, മറുപടി നല്‍കിയില്ല. തുടര്‍ന്ന് കാണണമെന്ന് പറഞ്ഞ് പ്രതി ഫോണ്‍ വിളിച്ചു. ഇതുപ്രകാരം പരാതിക്കാരിയും ഭര്‍ത്താവും ഓഫിസില്‍ ഇരിക്കെ പ്രതികള്‍ അഞ്ചുപേരും കൂടി ഓഫിസിലെത്തി. റാന്‍ഡം മെസേജുകള്‍ അയച്ചതിനാലാണ് പുറത്താക്കിയതെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞെങ്കിലും അഞ്ചുപേരും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നാക്ക് മുറിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Keywords: WhatsApp Group Admin Assaulted By Five Persons, Pune, News, Attack, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

