WhatsApp | വാട്‌സ് ആപ് നിശ്ചലം; ഉപഭോക്താക്കൾ വലഞ്ഞു

 


ന്യൂഡെൽഹി: (www.kvartha.com) വാട്‌സ് ആപ് നിശ്ചലമായത് ഉപയോക്താക്കളെ വലച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനാകാതെ വന്നത്. വീഡിയോ കോളുകളും ലഭിക്കുന്നില്ല. ഇൻഡ്യയിലും മറ്റ് ചില രാജ്യങ്ങളിലും വാട്സ്ആപ് സേവനത്തിൽ തടസം നേരിടുന്നതായാണ് വിവരം.
          
WhatsApp | വാട്‌സ് ആപ് നിശ്ചലം; ഉപഭോക്താക്കൾ വലഞ്ഞു

ഇറ്റലിയിൽ നിന്നും തുർകിയിൽ നിന്നുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് മറ്റുമാധ്യമങ്ങളിൽ പോസ്റ്റുചെയ്‌തു. അതേസമയം പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കംപനി അറിയിച്ചു.

ഫേസ്ബുകിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ യുഎസ് ആസ്ഥാനമായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്സ്ആപ്. 50 കോടിയിലധികം ഉപഭോക്താക്കളാണ് വാട്സ്ആപിന് ഇൻഡ്യയിലുള്ളത്.

Keywords:  Latest-News, National, Top-Headlines, Social Network, Social-Media, WhatsApp, India, Application, WhatsApp Down In India, WhatsApp Down In India, Users Report Disruptions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia