WhatsApp | സ്വകാര്യതയ്ക്കുള്ള കൂടുതല്‍ സൗകര്യങ്ങളുമായി മെറ്റ; ചാറ്റുകള്‍ സുരക്ഷിതമാക്കാനായി വാട്സ് ആപില്‍ രഹസ്യ കോഡ് വരുന്നു, അറിയാം
Oct 10, 2023, 08:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഈ മെയ് മാസത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി അവരുടെ ഫിംഗര്‍പ്രിന്റ്, ഫേസ്ലോക് അല്ലെങ്കില്‍ പാസ്കോഡുകള് ഉപയോഗിച്ച് വാട്സ് ആപ് ചാറ്റുകള്‍ ലോക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ചാറ്റ് ലോക് ഫീചര്‍ വാട്സ് ആപ് അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ പാസ് കോഡ്, ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് അണ്‍ലോക് ഓപ്ഷനുകള്‍ ഉപയോഗിച്ച് ലോക് ചെയ്ത അവരുടെ മെസെജുകള്‍ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാന്‍ അനുവദിക്കുന്നു.
സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനായി ലോക് ചെയ്ത ചാറ്റ് ത്രെഡുകളെ ഈ ഫീചര്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റും. അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോണ്‍ ആക്സസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആദ്യം ചാറ്റ് ക്ലിയര്‍ ചെയ്യാന്‍ ആപ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാല്‍ ക്ലിയറായ വിന്‍ഡോ ആയിരിക്കും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആളിന് മുന്നില്‍ ഓപണ്‍ ആകുക. ലോക് ചെയ്ത ചാറ്റില്‍ അയയ്ക്കുന്ന ഫോടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയില്‍ ഓടോമാറ്റികായി ഡൗണ്‍ലോഡ് ആകുന്നില്ലെന്നും ലോക് ചാറ്റ് ഫീചര്‍ ഉറപ്പാക്കുന്നുണ്ട്.
ഇപ്പോഴിതാ, ചാറ്റ് ലോകിന് പിന്നാലെ സ്വകാര്യതയ്ക്കുള്ള കൂടുതല്‍ സൗകര്യങ്ങളുമായി എത്തിയിരിക്കുകയാണ് മെറ്റ. വാട്സ് ആപ് ചാറ്റുകള്‍ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് കംപനിയെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊടക്ട് ചാറ്റ് ഫോള്‍ഡറിന് ഇഷ്ടപ്പെട്ട പാസ്വേഡ് തിരഞ്ഞെടുക്കാന്‍ അനുവദിക്കും. വൈകാതെ വാട്സ് ആപ് ബീറ്റയില്‍ ഈ ഫീചര്‍ ലഭ്യമാകും.
വാബെറ്റ് ഇന്‍ഫോയുടെ റിപോര്‍ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്സ് ആപുകളിലും ഈ ഫീചറിലും ലഭ്യമാക്കിയേക്കും. സെന്‍സീറ്റിവ് സംഭാഷണങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതാണ് ഈ ഫീചര്‍. ആപിന്റെ സെര്‍ച് ബാറില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് അവരുടെ ലോക് ചെയ്ത ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ രഹസ്യ കോഡ് നല്‍കുകയാണ് ചെയ്യുക.
ഒരു രഹസ്യ കോഡ് കോണ്‍ഫിഗര്‍ ചെയ്യുന്നത് ഉപയോക്താക്കള്‍ക്ക് കംപാനിയന് ഉപകരണങ്ങളില്‍ നിന്നും ചാറ്റുകള്‍ ലോക് ചെയ്യാന്‍ സഹായകമാകും. പെട്ടെന്നുള്ള ആക്സസിനായി വാട്സ് ആപ് ഒരു വാക്കോ ലളിതമായ ഇമോജിയോ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നു. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും രഹസ്യ കോഡ് മാറ്റാനോ നീക്കം ചെയ്യാനോ കഴിയും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.