WhatsApp | ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീചര്‍ വാട് സ് ആപില്‍ അവതരിപ്പിച്ച് മെറ്റ; ഇന്‍ഡ്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ ലഭ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ അപ്ഡേറ്റു
മായി രംഗത്തെത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്. ഇത്തവണ ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീചറാണ് അവതരിപ്പിച്ചത്. ഇന്‍ഡ്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ ഈ ഫീചര്‍ ലഭ്യമാണ്.

ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ് കാസ്റ്റിങ് ചാനലുകള്‍ക്ക് സമാനമായി സന്ദേശങ്ങള്‍ ഒരു കൂട്ടം ആളുകളിലേക്ക് നേരിട്ടെത്തിക്കുന്ന വണ്‍ വേ ബ്രോഡ് കാസ്റ്റിങ് ടൂളാണ് വാട്സ് ആപ് ചാനല്‍. 2023 ജൂണില്‍ അവതരിപ്പിച്ച ഈ പുതിയ ഫീചര്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കംപനിയുടെ തീരുമാനം.
WhatsApp | ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീചര്‍ വാട് സ് ആപില്‍ അവതരിപ്പിച്ച് മെറ്റ; ഇന്‍ഡ്യയടക്കമുള്ള 150 ഓളം രാജ്യങ്ങളില്‍ ലഭ്യം


ഇഷ്ടമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഓര്‍ഗനൈസേഷനുകള്‍, സ്പോര്‍ട്സ് ടീമുകള്‍ എന്നിവരില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ നേരിട്ട് വാട്സ് ആപ് വഴി ലഭ്യമാകുന്ന ഫീചറാണിത്. ആര്‍ക്ക് വേണമെങ്കിലും ചാനല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ചാനലുകളില്‍ സബ്സ്‌ക്രൈബ് നിങ്ങളും അതിന്റെ ഒരു ഭാഗമായി മാറുകയായി. തുടര്‍ന്ന് അവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ നേരിട്ട് നിങ്ങളുടെ ഫോണിലേക്ക് എത്തിത്തുടങ്ങും.

മറ്റ് ആപുകളില്‍ നിന്ന് വ്യത്യസ്തമായി വാട്സ് ആപ് ചാനലില്‍ നിങ്ങള്‍ക്ക് മറ്റുള്ള ഫോളോവേഴ്സിന്റെ ഐഡി കാണാന്‍ സാധിക്കില്ല. അഡ്മിന് മാത്രമാണ് മെസേജയക്കാനും ഫോളോവേഴ്സിന്റെ പ്രൊഫൈല്‍ കാണാനും സാധിക്കുക. ആരെ ഫോളോ ചെയ്യണമെന്നത് നിങ്ങളുടെ ഇഷ്ടമാണ്. മാത്രമല്ല 30 ദിവസത്തിനുള്ളില്‍ ചാനല്‍ ഹിസ്റ്ററി ക്ലിയര്‍ ആവുമെന്നത് കൊണ്ട് തന്നെ ഉപഭോക്തമാക്കളുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടുന്നു.

അതേസമയം നിങ്ങള്‍ക്ക് ചാനലില്‍ വരുന്ന മെസേജുകളോട് ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാനും സാധിക്കും. കൂടാതെ മൊത്തം വന്ന പ്രതികരണങ്ങളുടെ എണ്ണം കാണാനും സാധിക്കും. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവര്‍ക്ക് കാണാനും സാധിക്കില്ല. അതുപോലെ തന്നെ അഡ്മിന്റെ വ്യക്തിഗതമായ മറുപടിയും ഫോളോവേഴ്സിന് കാണാന്‍ സാധിക്കില്ല.

പുതിയ ഫീചര്‍ ലഭിക്കുന്ന വിധം

പുതിയ ഫീചര്‍ ലഭിക്കാനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ നിങ്ങളുടെ വാട്സ് ആപ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. വാട്സ് ആപ് അപ്ഡേറ്റ്സ് എന്ന പുതിയ ടാബിലൂടെയാണ് പുതിയ ഫീചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ സ്റ്റാറ്റസ് ടാബ് ഉള്ളിടത്താണ് ഇപ്പോള്‍ അപ്ഡേറ്റ് ടാബുള്ളത്. ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ചാനലിലേക്ക് കയറാനാവുക.

കൂടാതെ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ചാനലുകള്‍ സെര്‍ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചാനല്‍ ഫോളോ ചെയ്യാനായി അതിന്റെ അടുത്തുള്ള '+' ബടണില്‍ ക്ലിക് ചെയ്യണം. ഇനി നിങ്ങള്‍ക്ക് ചാനലില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ ടെലഗ്രാമിന് സമാനമായി മ്യൂട് ചെയ്യാനും അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഉപഭോക്താക്കളുടെ റിവ്യൂ അനുസരിച്ച് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബേയ്സ് മോഡലില്‍ പുതിയ അപ്ഡേഷനുകള്‍ വരുത്താനും വാട്സ് ആപ് ശ്രമിക്കുന്നുണ്ട്. ഫോളോവേഴ്സിന്റെ ഡിവൈസില്‍ അപ്ഡേറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ പ്രത്യക്ഷമാവുന്ന ഫീചറും, അഡ്മിന്‍മാര്‍ക്ക് അവരുടെ ചാനലുകളില്‍ സ്‌ക്രീന്‍ ഷോട് എടുക്കുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതും തടയാനുള്ള ഫീചറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത് പോലെ തന്നെ അഡ്മിന് തന്റെ ചാനല്‍ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.

Keywords:  WhatsApp Channels now available in India: what is it, how it works, New Delhi, News, WhatsApp Channels, New Feature, One-Way Broadcast Channels, Instagram, Meta, Message, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia