SWISS-TOWER 24/07/2023

Bus Ticketing | മെട്രോയുടെ മാതൃകയില്‍ വാട്‌സ് ആപ് അധിഷ്ഠിത ബസ് ടികറ്റിംഗ് സംവിധാനം ആരംഭിക്കാന്‍ പദ്ധതിയിട്ട് ഡെല്‍ഹി സര്‍കാര്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മെട്രോയുടെ മാതൃകയില്‍ വാട്‌സ് ആപ് അധിഷ്ഠിത ബസ് ടികറ്റിംഗ് സംവിധാനം ആരംഭിക്കാനുള്ള പദ്ധതിയുമായി ഡെല്‍ഹി സര്‍കാര്‍. ഡി ടി സി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടികറ്റിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്.

നിലവില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ (DMRC) വാട്‌സ് ആപ് അധിഷ്ഠിത ടികറ്റിങ് സംവിധാനമുണ്ട്. ഈ വര്‍ഷം മെയിലാണ് വാട്‌സ് ആപ് അധിഷ്ഠിത ടികറ്റിങ് ആരംഭിച്ചത്. തുടര്‍ന്ന് ഗുരുഗ്രാം റാപിഡ് മെട്രോ ഉള്‍പെടെയുള്ള അതിവേഗ ഗതാഗത സംവിധാനത്തിലേക്കും ഇത് വ്യാപിപ്പിച്ചു. യാത്രക്കാര്‍ക്ക് 91 9650855800 എന്ന വാട്‌സ് ആപ് നമ്പറിലേക്ക് 'ഹായ്' സന്ദേശം അയക്കുകയോ അല്ലെങ്കില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ ടികറ്റുകള്‍ വാങ്ങാം.

Bus Ticketing | മെട്രോയുടെ മാതൃകയില്‍ വാട്‌സ് ആപ് അധിഷ്ഠിത ബസ് ടികറ്റിംഗ് സംവിധാനം ആരംഭിക്കാന്‍ പദ്ധതിയിട്ട് ഡെല്‍ഹി സര്‍കാര്‍

വാട്‌സ് ആപ് ടികറ്റിങില്‍ ടികറ്റ് റദ്ദാക്കാന്‍ പറ്റില്ല എന്ന പ്രത്യേകതയുമുണ്ട്. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ഒരു ചെറിയ ഫീസ് ഈടാക്കുന്നതാണ്. അതേസമയം യു പി ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക് ഈ ഫീസ് ബാധകമല്ല.

ഉപയോക്താവിന് ഉപയോഗിക്കാന്‍ കഴിയുന്ന ടികറ്റുകളുടെ എണ്ണത്തിനും പരിധിയുണ്ടാകും. ഒരു ഉപയോക്താവിന് ഒറ്റത്തവണ പരമാവധി ആറ് ക്യു ആര്‍ ടികറ്റുകള്‍ വരെയാണ് ഉപയോഗിക്കാവുന്നത്. എല്ലാ ലൈനുകളിലേക്കും രാവിലെ 6:00 മുതല്‍ രാത്രി 9:00 വരെ ടികറ്റുകള്‍ ബുക് ചെയ്യാം. എയര്‍പോര്‍ട് ലൈനിലേക്ക് രാവിലെ 4:00 മുതല്‍ രാത്രി 11:00 വരെയാണ് ടികറ്റുകള്‍ ബുക് ചെയ്യാന്‍ പറ്റുന്നത്.

Keywords: WhatsApp-Based Bus Ticketing System In Delhi Soon. Check Details, New Delhi, News, WhatsApp-Based Bus Ticketing, Delhi Metro, Transport, Passengers, Message, QR Code Scan, Fees, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia