WhatsApp | രാജ്യത്ത് സെപ്റ്റംബറിൽ 26 ലക്ഷം വാട്സ്ആപ് അകൗണ്ടുകൾ നിരോധിച്ചു; നടപടി പുതിയ ഐടി നിയമ പ്രകാരം
Nov 1, 2022, 21:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvaatha.com) പുതിയ ഐടി നിയമ പ്രകാരം ( IT Rules 2021) സെപ്റ്റംബർ മാസത്തിൽ ഇൻഡ്യയിൽ 26 ലക്ഷത്തിലധികം അകൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിനായാണ് ഐടി നിയമങ്ങൾ ഭേദഗതി ചെയ്തത്.
രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുള്ള വാട്സ് ആപിന് സെപ്റ്റംബറിൽ 666 പരാതി റിപോർടുകൾ ലഭിച്ചു. ഐടി നിയമങ്ങൾ അനുസരിച്ച്, കംപനി പ്രസിദ്ധീകരിച്ച സെപ്തംബർ മാസത്തെ റിപോർടിൽ ഉപയോക്തൃ-സുരക്ഷാ റിപോർടിൽ ലഭിച്ച പരാതികളുടെയും വാട്സ്ആപ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്സ്ആപിന്റെ സ്വന്തം നിലയിലുള്ള നടപടികളും വ്യക്തമാക്കുന്നു.
നിയമ പ്രകാരം, അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപോർടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഓഗസ്റ്റിൽ ഇൻഡ്യയിൽ 23 ലക്ഷം അകൗണ്ടുകൾ വാട്സ്ആപ് നിരോധിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.