Viral Trend | 'ഇന്ത്യക്ക് എന്താണ് കുഴപ്പം?' വൈറൽ ട്രെൻഡിന് പിന്നിലെ കഥയിങ്ങനെ
Mar 13, 2024, 09:50 IST
ന്യൂഡെൽഹി: (KVARTHA) ചൊവ്വാഴ്ച സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' (What's wrong with India?) എന്ന വാചകത്തോടെയുള്ള പോസ്റ്റുകളുടെ പ്രളയം. വൈകുന്നേരത്തോടെ, ഇത് 2.5 ലക്ഷത്തിലധികം പോസ്റ്റുകളുമായി ട്രെൻഡായി മാറി. സർക്കാരിൻ്റെ സിറ്റിസൺ പോർട്ടൽ (MyGovIndia) പോലും ഇതിൽ പങ്കാളിയായി. എന്നാൽ 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന ട്രെൻഡ് എന്താണ്, എന്തുകൊണ്ടാണ് ഇത് വൈറലായത്?
സംഭവമിങ്ങനെ
10 ദിവസം മുമ്പ് ജാർഖണ്ഡിലെ ദുംകയിൽ സ്പാനിഷ് വിനോദസഞ്ചാരി കൂട്ടമാനഭംഗത്തിനിരയായതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായി, നിരവധി ഉപയോക്താക്കൾ അവരുടെ ഇന്ത്യയിലെ യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു. എന്നിരുന്നാലും, ചിലർ ഇത് ഇന്ത്യയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള അവസരമായി ഉപയോഗിച്ചു.
ഇന്ത്യയെ 'ലോകത്തിൻ്റെ ബലാത്സംഗ തലസ്ഥാനം' എന്ന് പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ ഒരാഴ്‌ചയ്‌ക്കിടെ പലരും പങ്കിട്ടു. 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകത്തോടെയാണ് ഈ പോസ്റ്റുകളിൽ പലതും ഷെയർ ചെയ്തത്. ഇന്ത്യയിലെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പോസ്റ്റുകൾക്ക് അസാധാരണമായ റീച്ച് ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും എക്‌സിൻ്റെ അൽഗോരിതം ഇതിന് കാരണമായി കുറ്റപ്പെടുത്തുകയും ചെയ്തു.
ഇന്ത്യക്കാർ പ്രതികരിച്ചു
ചൊവ്വാഴ്ച, ഇന്ത്യയിലെ നിരവധി എക്‌സ് ഉപയോക്താക്കൾ ഇതേ വാചകം ഉപയോഗിച്ച് പോസ്റ്റുകൾ പങ്കിട്ടു, പക്ഷേ ഒരു ട്വിസ്റ്റുണ്ടായിരുന്നു. 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന അടിക്കുറിപ്പോടെ മറ്റ് രാജ്യങ്ങളിൽ നടന്ന സമാന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യൻ ഉപയോക്താക്കൾ പങ്കിട്ടു.

OMG what's wrong with india, a subhooman taking bath in metro cause there are no bathrooms, truly a 3rd world country. pic.twitter.com/q3w1C22My9
— ᴀʙʜɪꜱʜᴇᴋ 🇵🇸 (@ArtofWenger) March 12, 2024

'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകം അടങ്ങിയതും ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പങ്കിടുന്നതുമായ പോസ്റ്റുകൾ എക്‌സിൻ്റെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് പലരും അഭിപ്രായപ്പെട്ടു. 300-ൽ താഴെ ഫോളോവേഴ്‌സ് ഉള്ള ഉപയോക്താക്കൾ ഷെയർ ചെയ്ത പോസ്റ്റുകളിൽ ചിലതിന് പോലും ഒരു ലക്ഷത്തിലധികം ഇംപ്രഷനുകൾ ലഭിച്ചതായും കമൻ്റുകളുടെയും ലൈക്കുകളുടെയും അനുപാതവും ഞെട്ടിക്കുന്നതായിരുന്നുവെന്നും നെറ്റിസൻസ് ചൂണ്ടിക്കാട്ടുന്നു.
Keywords: News, National, New Delhi, Viral Trend, Netizens, Media, Post, Social Media, Travel, Photo, Video, What's wrong with India? Story behind the viral trend.
< !- START disable copy paste -->

What's wrong with India? pic.twitter.com/uOfvXOcBYH
— MyGovIndia (@mygovindia) March 12, 2024
ഇന്ത്യയെ 'ലോകത്തിൻ്റെ ബലാത്സംഗ തലസ്ഥാനം' എന്ന് പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ ഒരാഴ്‌ചയ്‌ക്കിടെ പലരും പങ്കിട്ടു. 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകത്തോടെയാണ് ഈ പോസ്റ്റുകളിൽ പലതും ഷെയർ ചെയ്തത്. ഇന്ത്യയിലെ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പോസ്റ്റുകൾക്ക് അസാധാരണമായ റീച്ച് ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും എക്‌സിൻ്റെ അൽഗോരിതം ഇതിന് കാരണമായി കുറ്റപ്പെടുത്തുകയും ചെയ്തു.
What's wrong with India?
— Anup soniyo (@Anup_soni_100) March 12, 2024
Indian streets are full of drug addicts 🤮 pic.twitter.com/WDsy43QlZS
ഇന്ത്യക്കാർ പ്രതികരിച്ചു
ചൊവ്വാഴ്ച, ഇന്ത്യയിലെ നിരവധി എക്‌സ് ഉപയോക്താക്കൾ ഇതേ വാചകം ഉപയോഗിച്ച് പോസ്റ്റുകൾ പങ്കിട്ടു, പക്ഷേ ഒരു ട്വിസ്റ്റുണ്ടായിരുന്നു. 'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന അടിക്കുറിപ്പോടെ മറ്റ് രാജ്യങ്ങളിൽ നടന്ന സമാന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യൻ ഉപയോക്താക്കൾ പങ്കിട്ടു.

OMG what's wrong with india, a subhooman taking bath in metro cause there are no bathrooms, truly a 3rd world country. pic.twitter.com/q3w1C22My9
— ᴀʙʜɪꜱʜᴇᴋ 🇵🇸 (@ArtofWenger) March 12, 2024

'ഇന്ത്യയ്ക്ക് എന്താണ് കുഴപ്പം' എന്ന വാചകം അടങ്ങിയതും ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പങ്കിടുന്നതുമായ പോസ്റ്റുകൾ എക്‌സിൻ്റെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് പലരും അഭിപ്രായപ്പെട്ടു. 300-ൽ താഴെ ഫോളോവേഴ്‌സ് ഉള്ള ഉപയോക്താക്കൾ ഷെയർ ചെയ്ത പോസ്റ്റുകളിൽ ചിലതിന് പോലും ഒരു ലക്ഷത്തിലധികം ഇംപ്രഷനുകൾ ലഭിച്ചതായും കമൻ്റുകളുടെയും ലൈക്കുകളുടെയും അനുപാതവും ഞെട്ടിക്കുന്നതായിരുന്നുവെന്നും നെറ്റിസൻസ് ചൂണ്ടിക്കാട്ടുന്നു.
Keywords: News, National, New Delhi, Viral Trend, Netizens, Media, Post, Social Media, Travel, Photo, Video, What's wrong with India? Story behind the viral trend.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.