Sharad Pawar | 'എനിക്ക് മന്ത്രിയോ പ്രധാനമന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിച്ചാല്‍ മതി'; സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കില്ലെന്ന് വ്യക്തമാക്കി ശരദ് പവാര്‍
Jul 8, 2023, 19:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനില്ലെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. മറാഠി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ശരദ് പവാര്‍ നയം വ്യക്തമാക്കിയത്. നേരത്തെ 83 വയസായിട്ടും രാഷ്ട്രീയത്തില്‍ തുടരുന്നതിനെതിരെ മരുമകന്‍ അജിത് പവാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
മറ്റ് പാര്‍ടികളില്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ പ്രായപരിധി ഉണ്ടെന്നും ബി ജെ പിയില്‍ 75 വയസാണ് പ്രായപരിധിയെന്നും അജിത് പവാര്‍ പറഞ്ഞിരുന്നു. ശരത് പവാര്‍ വഴിമാറി കൊടുത്ത് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ശരത് പവാര്‍.
സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കണമെന്ന അജിത് പവാറിന്റെ നിര്‍ദേശത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു വളരെ രൂക്ഷമായാണ് ശരദ് പവാര്‍ പ്രതികരിച്ചത്.
'എന്നോടു വിരമിക്കാന്‍ ആവശ്യപ്പെടാന്‍ അവര്‍ ആരാണ്, ജോലിചെയ്യാന്‍ ഇപ്പോഴും എനിക്കു കഴിയും. എത്രാമത്തെ വയസ്സിലാണ് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായതെന്ന് അറിയാമോ? എനിക്ക് മന്ത്രിയോ പ്രധാനമന്ത്രിയോ ആകേണ്ട, ജനങ്ങളെ സേവിച്ചാല്‍ മതി. താന്‍ ക്ഷീണിതനല്ല, വിരമിക്കാനുമില്ല' എന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ വാക്കുകള്‍ കടമെടുത്ത് ശരദ് പവാര്‍ വിശദീകരിച്ചു.
ശരദ് പവാറിന്റെ മകനല്ലാത്തതിനാല്‍ പാര്‍ടിയില്‍ തഴയപ്പെട്ടെന്ന അജിത് പവാറിന്റെ ആരോപണത്തോടും ശരദ് പവാര്‍ പ്രതികരിച്ചു. വിഷയത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ശരത് പവാര്‍ കുടുംബത്തിനു പുറത്ത് കുടുംബ വിഷയങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. അജിത് പവാര്‍ മന്ത്രിയും ഉപമുഖ്യമന്ത്രിയും ആയിട്ടുണ്ട്. തന്റെ മകള്‍ സുപ്രിയ സുലെയ്ക്ക് സാധ്യമാണെങ്കില്‍ പോലും ഒരു മന്ത്രി പദവി പോലും നല്‍കിയിട്ടില്ല എന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: What's age got to do with it, says Sharad Pawar on Ajit's suggestion to retire, Mumbai, News, Politics, NCP, Sharad Pawar, Ajit Pawar, Suggestion to Retire, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.