പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും; ഹൈകമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കും
Oct 14, 2021, 21:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 14.10.2021) പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. ഹൈകമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു വ്യക്തമാക്കി. തന്റെ ആശങ്കകള്‍ പാര്‍ടി ഹൈകമാന്‍ഡുമായി പങ്കുവച്ചെന്നും പാര്‍ടി പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ എന്തു തീരുമാനമെടുത്താലും അത് പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടിയാകുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും സിദ്ദു വ്യക്തമാക്കി. പാര്‍ടിയില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും സിദ്ദു പറഞ്ഞു.
പാര്‍ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രടെറി കെ സി വേണുഗോപാല്‍, പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രടെറി ഹരീഷ് റാവത് എന്നിവരുമായി നടത്തിയ ചര്‍ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഹരീഷ് റാവത് അറിയിച്ചു.
ഏതാനും വിഷയങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും സിദ്ദുവും ചര്‍ച നടത്തിയെന്നും വൈകാതെ പരിഹാരം ഉരുത്തിരിയുമെന്നും ഹരീഷ് റാവതിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു തന്നെ പറഞ്ഞിട്ടുണ്ട്. സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തുടരും. സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യും.
അമരീന്ദര്‍ സിങിനെ നീക്കിയതിന് ശേഷം ചരന്‍ജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.
Keywords: 'Whatever Gandhis Decide': Navjot Sidhu After Meeting On Punjab Tumult, New Delhi, News, Politics, Congress, Panjab, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

