ISRO Chief | സുനിത വില്യംസിന്റെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ല; രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 9 യാത്രികരുണ്ട്, വളരെക്കാലം സുരക്ഷിതമായി തുടരാന്‍ സാധിക്കുമെന്നും എസ് സോമനാഥ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരിച്ച് ഭൂമിയിലെത്താനുള്ള മതിയായ കഴിവുകള്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ട്
അനിശ്ചിതത്വത്തിലായത് കന്നിയാത്ര
ബംഗ്ലൂരു: (KVARTHA) രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മടങ്ങി വരവ് അനിശ്ചിതമായി നീളുന്നതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായി എസ് സോമനാഥ് രംഗത്തെത്തിയത്. ഒരു ദേശീയചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐ എസ് ആര്‍ ഒ ചെയര്‍മാന്റെ പ്രതികരണം.

നിലവില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് ബഹിരാകാശ യാത്രികരുണ്ടെന്ന് പറഞ്ഞ അദ്ദേഹം നിലയത്തില്‍ യാത്രികര്‍ക്ക് വളരെക്കാലം സുരക്ഷിതമായി തുടരാന്‍ സാധിക്കുമെന്നും വ്യക്തമാക്കി. ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണ് ചര്‍ചകള്‍ പുരോഗമിക്കുന്നത്.
തിരിച്ച് ഭൂമിയിലെത്താനുള്ള മതിയായ കഴിവുകള്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ട്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സോമനാഥ് അറിയിച്ചു. ഒരു പുതിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യ ഫ് ളൈറ്റില്‍ തന്നെ യാത്ര ചെയ്യാനുള്ള സുനിതാ വില്യംസിന്റെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
സോമനാഥിന്റെ വാക്കുകള്‍:
ഞങ്ങളെല്ലാവരും സുനിതയുടെ ധീരതയില്‍ അഭിമാനിക്കുകയാണ്. ഇനിയും ധാരാളം ദൗത്യങ്ങള്‍ സുനിതയ്ക്ക് മുന്നിലുണ്ട് എന്നും സോമനാഥ് പറഞ്ഞു.
ഈ മാസം അഞ്ചിനാണ് സുനിതയും സഹയാത്രികന്‍ ബച് വില്‍മോറും ബഹിരാകാശത്തെത്തിയത്. 13ന് തിരിച്ചുവരാനിരുന്ന ഇരുവരുടെ യാത്ര പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം 26 ലേക്ക് മാറ്റിവച്ചു. എന്നാല്‍ പിന്നീട് അതും നടന്നില്ല. ബോയിങ് സ്റ്റാര്‍ലൈനറിന്റെ കന്നിയാത്രയായിരുന്നു ഇത്.