Vijay's Role | സിനിമയില്‍ ഇനി വിജയ് യുടെ റോള്‍ എന്ത്? ആകാംക്ഷയോടെ തെന്നിന്‍ഡ്യന്‍ ചലച്ചിത്ര ലോകം!
Feb 3, 2024, 13:28 IST
ചെന്നൈ: (KVARTHA) തമിഴക വെട്രികഴകമെന്ന തന്റെ സ്വന്തം പാര്‍ടിയുമായി സജീവമാകാന്‍ തീരുമാനിച്ച വിജയ് പുതിയ തട്ടകം മാറുന്നത് ആകാംക്ഷയോടെ വീക്ഷിച്ചു തമിഴ് സിനിമാലോകം. തെന്നിന്‍ഡ്യയിലെ തന്നെ ഏറ്റവും വിലയേറിയ താരമായ വിജയ് യുടെ സിനിമ കരിയര്‍ ഏതുദിശയില്‍ സഞ്ചരിക്കുമെന്നതാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ചോദ്യം. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' എന്ന സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നു വിജയ് പറയുന്നുണ്ട്. തന്റെ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണമായും ജനസേവനത്തിലായിരിക്കുമെന്നും വിജയ് പറയുന്നു.
അടുത്തിടെ വന്ന റിപോര്‍ടുകള്‍ പ്രകാരം ജയ് ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ചിത്രത്തില്‍ വിജയ് നായകനായേക്കും എന്ന് പറഞ്ഞിരുന്നു. രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ നിര്‍മിച്ചത് ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആണ്. ഡിവിവി ദനയ്യ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന അപ്ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തില്‍ ദളപതി വിജയ് എത്തുകയുള്ളൂവെന്നായിരുന്നു വിവരം.
അതേസമയം വിജയ് യുടെ വരാനിരിക്കുന്ന ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക് അടക്കം വന്‍ ചര്‍ചയായി മാറിയതിനാല്‍ ദളപതി വിജയ് ആരാധകര്‍ ആവേശത്തിലാണ് എന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ വിജയ് രണ്ട് വേഷങ്ങളില്‍ എത്തുമ്പോള്‍ നടനെ ചെറുപ്പമാക്കുന്നത് ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു.
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്സിനിമാലോകത്തെ താരനിരയില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കമല്‍ഹാസന്‍ രാഷ്ട്രീയത്തിനൊപ്പം സിനിമയുംകൊണ്ടു പോകുന്ന രീതി വിജയ് സ്വീകരിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
< !- START disable copy paste -->

Keywords: What is Vijay's role in the film? South Indian film world with anticipation, Chennai, News, Actor Vijay, Letter, Cinema, Politics, Report, Controversy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.