Cancer | സുശീൽ മോദിയുടെ മരണത്തിന് കാരണമായത് മൂത്രാശയ കാൻസർ; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ!
May 14, 2024, 13:12 IST
ന്യൂഡെൽഹി: (KVARTHA) മൂത്രാശയ അർബുദവുമായി ആറ് മാസം പോരാടിയാണ് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി തിങ്കളാഴ്ച രാത്രി വിടവാങ്ങിയത്. ഇദ്ദേഹത്തിന് സ്റ്റേജ് 2 മൂത്രാശയ കാൻസർ ആയിരുന്നു. ആറുമാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് മാസമായി താൻ കാൻസറുമായി പോരാടുകയാണെന്ന് ഏപ്രിലിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മോദി അറിയിച്ചിരുന്നു.
എന്താണ് മൂത്രാശയ കാൻസർ?
മൂത്രാശയത്തിൽ ഉണ്ടാകുന്ന ഒരു തരം അർബുദമാണ് മൂത്രാശയ അർബുദം. ഇത് മൂത്രാശയത്തിന്റെ ഭിത്തിയിലെ കോശങ്ങളിൽ ആരംഭിക്കുന്നു. ഈ മാരക രോഗത്തിന്റെ ഏറ്റവും സാധാരണമായ തരം യുറോതെലിയൽ കാർസിനോമയാണ്. ഇത് മൂത്രാശയത്തിനുള്ളിലെ യൂറോതെലിയൽ കോശങ്ങൾ വൻതോതിൽ വളരുകയും അസാധാരണമാവുകയും ചെയ്യുമ്പോൾ ആരംഭിക്കുന്നു.
മിക്കപ്പോഴും, മൂത്രാശയ അർബുദം അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടുപിടിക്കാനും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും. 75 ശതമാനം കേസുകളിലും ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചികിത്സിച്ചില്ലെങ്കിൽ, മൂത്രാശയ കാൻസർ നിങ്ങളുടെ മൂത്രസഞ്ചിയിലൂടെ അടുത്തുള്ള ലിംഫ് നോഡുകളിലേക്കും പിന്നീട് അസ്ഥികളോ ശ്വാസകോശങ്ങളോ കരളോ ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതിനാൽ യഥാസമയം ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
മൂത്രാശയ കാൻസറിന്റെ ലക്ഷണങ്ങൾ:
* മൂത്രത്തിൽ രക്തം: ഇത് മൂത്രാശയ അർബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ്.
* മൂത്രം ഒഴിക്കുമ്പോൾ നിങ്ങൾക്ക് വേദനയോ നീറ്റലോ അനുഭവപ്പെടാം.
* ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക. അല്ലെങ്കിൽ ധാരാളമായി മൂത്രമൊഴിക്കുക.
* നിങ്ങൾക്ക് മൂത്രം പിടിച്ചു നിർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടാം, അല്ലെങ്കിൽ അസാധാരണമായ രീതിയിൽ മൂത്രം പുറത്തുപോവാം.
* താഴെ വയറിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടാം.
* അസ്വസ്ഥതയോടു കൂടിയ ക്ഷീണം, വിശപ്പ് കുറയൽ എന്നിവയും മറ്റ് ലക്ഷണങ്ങളോടൊപ്പം ഉണ്ടാകാം.
അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ:
* പുകവലി: മൂത്രാശയ അർബുദത്തിന്റെ ഏറ്റവും വലിയ അപകടസാധ്യത ഘടകമാണ് പുകവലി.
* ചില തൊഴിലുകൾ: രാസവസ്തുക്കുകളുമായി സമ്പർക്കമുള്ള ചില തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മൂത്രാശയ അർബുദ സാധ്യത കൂടുതലാണ്.
* മുൻപ് മൂത്രാശയം, താഴെ വയറ് അല്ലെങ്കിൽ പെൽവിക് പ്രദേശം എന്നിവിടങ്ങളിൽ റേഡിയേഷൻ തെറാപ്പി ചെയ്തിട്ടുണ്ടെങ്കിൽ
* ചില തരം കീമോതെറാപ്പി മരുന്നുകൾ മൂത്രാശയ അർബുദ സാധ്യത വർധിപ്പിക്കും.

Keywords: Health Tips, Health, Lifestyle, National, New Delhi, Cancer, Bihar, Former Deputy Chief Minister, Sushil Kumar Modi, Social Media, Lymph Nodes, Pain, Smoking, Chemicals, What Is Urinary Bladder Cancer Sushil Kumar Modi died of ?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.