Emotional Numbing | സന്തോഷം സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനാവുന്നില്ലേ, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടതായി തോന്നുന്നുവോ? ഈ അവസ്ഥയെയും മറികടക്കാനുള്ള വഴികളെയും അറിയാം

 


ന്യൂഡെൽഹി: (KVARTHA) എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സഹജാവബോധമാണ് വികാരങ്ങൾ. സന്തോഷം, ഭയം, ദേഷ്യം, സങ്കടം എന്നിവ നമ്മുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വികാരങ്ങളാണ്. ഓരോരുത്തരുടേയും ജീവിതത്തിൽ സന്തോഷവും സങ്കടവും വരും. വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കാം. പക്ഷേ, വികാരങ്ങൾ പ്രകടിപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഇത് മനസിനുള്ളിലെ പ്രയാസങ്ങളെ ശാന്തമാക്കുന്നു.
 
Emotional Numbing | സന്തോഷം സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനാവുന്നില്ലേ, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടതായി തോന്നുന്നുവോ? ഈ അവസ്ഥയെയും മറികടക്കാനുള്ള വഴികളെയും അറിയാം

ചിലർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയില്ല. ഇത്തരക്കാർ തങ്ങളുടെ വികാരങ്ങൾ ആരോടും പറയാൻ മടിക്കും. വികാരങ്ങൾ പ്രകടിപ്പിക്കാതിരിക്കുന്നത് ഒരു മാനസിക പ്രശ്നമായിരിക്കും. മെഡിക്കൽ ഭാഷയിൽ ഇതിനെ വൈകാരിക മന്ദത (Emotional Numbing) എന്ന് വിളിക്കുന്നു. വികാരങ്ങൾ അനുഭവിക്കാനുള്ള കഴിവ് കുറയുകയോ വൈകാരിക പ്രതികരണങ്ങളുടെ പരിധി കുറയുകയോ ചെയ്യുന്ന ഒരു മാനസിക പ്രതിഭാസമാണിത്.

ഇക്കാരണത്താൽ, ഒരു വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിഷാദം, ഉത്കണ്ഠ, സമ്മർദം എന്നിവ അനുഭവപ്പെടാൻ തുടങ്ങുന്നു. വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്തത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

വൈകാരിക മന്ദതയ്ക്ക് കാരണമാകുന്നത് എന്താണ്?


* സമ്മർദം, സ്ട്രെസ് ഹോർമോണുകൾ: കോർട്ടിസോളിൻ്റെ അളവ് കൂടുന്നത് ചില ആളുകളിൽ വൈകാരിക മന്ദതയ്ക്കും വൈകാരിക പ്രതികരണത്തിൻ്റെ അഭാവത്തിനും കാരണമാകും.
* പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD): ഈ അവസ്ഥ ഒരു വ്യക്തിയുടെ സ്ട്രെസ് ഹോർമോൺ അളവിൽ മാറ്റങ്ങൾ വരുത്തും. വൈകാരിക മന്ദത ഉൾപ്പെടെയുള്ള വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
* മരുന്നുകളുടെ പാർശ്വഫലങ്ങൾ: ചില മരുന്നുകൾ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ഹോർമോണുകളെയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെയും ബാധിക്കും. ഈ മരുന്നുകൾ സെറോടോണിൻ, ഡോപാമൈൻ എന്നിവയെ ബാധിക്കുന്നു.
* ക്ഷീണം: ശാരീരികമായി ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്ന ചില ആളുകൾ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ താൽപ്പര്യം കാണിക്കുന്നില്ല.

ലക്ഷണങ്ങൾ


ഓരോ വ്യക്തിക്കും വൈകാരിക മന്ദതയുടെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം.

* ഊർജമില്ലായ്മ
* നിങ്ങൾ ശ്രദ്ധിക്കുന്ന കാര്യങ്ങളോടും ആളുകളോടും നിസംഗത കാണിക്കുന്നു
* നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടതായി തോന്നുന്നു
* അങ്ങേയറ്റത്തെ സന്തോഷത്തോടും മോശമായ കാര്യങ്ങളോടും ഒരേപോലെ പ്രതികരിക്കുക
* നിങ്ങളുടെ വികാരങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്
* വൈകാരിക മന്ദത ഒരു വ്യക്തിയെ പുറം ലോകവുമായി പൂർണമായും വിച്ഛേദിക്കുന്നു

ഇവയാണ് പരിഹാരങ്ങൾ

* സ്വയം പരിചരണം


ഏത് തരത്തിലുള്ള രോഗാവസ്ഥയിൽ നിന്നും കരകയറാൻ സ്വയം പരിചരണം വളരെ പ്രധാനമാണ്. നല്ല ദിനചര്യ പിന്തുടരുക, നല്ല ഭക്ഷണം കഴിക്കുക. സ്വയം ശ്രദ്ധിച്ചാൽ ഒരുതരത്തിലുള്ള മാനസിക രോഗവും നിങ്ങളെ ബാധിക്കില്ല. നിങ്ങൾ ആസ്വദിക്കുന്ന ഹോബികളിൽ ഏർപ്പെടുക, പ്രകൃതിയിൽ സമയം ചിവഴിക്കുക. ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ ധ്യാനം പോലുള്ളവ ചെയ്യുക. ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണക്രമം എന്നിവയ്ക്ക് മുൻഗണന നൽകുക.

* ക്ഷമയോടെയിരിക്കുക

വൈകാരിക മന്ദത കൈകാര്യം ചെയ്യുന്നത് ദീർഘവും ബുദ്ധിമുട്ടുള്ളതുമായ പ്രക്രിയയാണ്. അത്തരമൊരു സാഹചര്യത്തിൽ, സ്വയം ക്ഷമയോടെ കാത്തിരിക്കേണ്ടത് പ്രധാനമാണ്, ഇതിന് 'വേഗത്തിലുള്ള പരിഹാരം' ഇല്ലെന്ന് മനസിലാക്കുക. കരകയറാൻ സമയവും കഠിനാധ്വാനവും ആവശ്യമാണ്. സ്വയം വിമർശനം ഒഴിവാക്കുക.

* ബന്ധങ്ങൾ വളർത്തിയെടുക്കുക


നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സുരക്ഷിതമെന്ന് കരുതുന്നവരുമായി ബന്ധങ്ങൾ വളർത്തിയെടുക്കുക. വിശ്വസ്തരായ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങളുടെ അനുഭവങ്ങളും വികാരങ്ങളും പങ്കിടുക. സമാനമായ വെല്ലുവിളികൾ അനുഭവിച്ചിട്ടുള്ള മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് വൈകാരിക തളർച്ചയെ മറികടക്കാൻ പ്രത്യേകിച്ചും സഹായകമാകും.

* പ്രൊഫഷണലിൽ നിന്ന് സഹായം സ്വീകരിക്കുക


വൈകാരിക മന്ദത എന്ന അവസ്ഥയുമായി നിങ്ങൾ മല്ലിടുകയാണെന്ന് തോന്നുന്നുവെങ്കിൽ, ഈ അവസ്ഥയിൽ നിന്ന് കരകയറാൻ തെറാപ്പിസ്റ്റ് അല്ലെങ്കിൽ കൗൺസിലർ പോലുള്ള പ്രൊഫഷണലിൻ്റെ സഹായം സ്വീകരിക്കണം. നിങ്ങളെ സഹായിക്കാനും വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിപ്പിക്കാനും ഒരു വിദഗ്ദ്ധന് കഴിയും.

Keywords: Emotional Numbing, Stress, Health Tips, Lifestyle, New Delhi, Happiness, Anger, Fear, Sadness, Depression, Anxiety, Stress, Physical, Mental, Hormones, Dopamine, What Is Emotional Numbing, A State When You Feel Disconnected From Everything? 5 Ways To Manage This Stress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia