X Trends | എന്താണ് എക്‌സിൽ ട്രെൻഡായ ആ 'ക്ലിക്ക് ഹിയർ'? രാഷ്ട്രീയ പാർട്ടികളും അവസരമാക്കിയ ഈ കാര്യത്തെ കുറിച്ച് അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) ശനിയാഴ്ച വൈകുന്നേരം മുതൽ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) 'ക്ലിക്ക് ഹിയർ' (Click Here) ട്രെൻഡ് ആയിരിക്കുകയാണ്. ക്ലിക്ക് ഹിയർ എന്ന് രേഖപ്പെടുത്തിയ ഒരു ചിത്രമാണ് കാണാനാവുക. ഇതിൽ വലിയ കറുത്ത അക്ഷരങ്ങളിലാണ് ക്ലിക്ക് ഹിയർ എന്ന് എഴുതിയിരിക്കുന്നത്. ഇതോടൊപ്പം, ഒരു അമ്പടയാളം ഉണ്ട്, ഇടതുവശത്ത് താഴെ ചെറുതായി ആൾട്ട് (Alt) എന്നും എഴുതിയിരിക്കുന്നു.
 
X Trends | എന്താണ് എക്‌സിൽ ട്രെൻഡായ ആ 'ക്ലിക്ക് ഹിയർ'? രാഷ്ട്രീയ പാർട്ടികളും അവസരമാക്കിയ ഈ കാര്യത്തെ കുറിച്ച് അറിയേണ്ടതെല്ലാം

  
ആരെങ്കിലും ആൾട്ടിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ ഒരു സന്ദേശം ദൃശ്യമാകും. ആൾട്ടിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ, നിങ്ങൾക്ക് ചിത്രം മാത്രമേ കാണാനാകൂ, പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം കാണാൻ കഴിയില്ല. ക്ലിക്ക് ഹെയർ ട്രെൻഡ് തുടങ്ങിയത് മുതൽ സാധാരണക്കാർ മാത്രമല്ല പ്രമുഖ രാഷ്ട്രീയ പാർട്ടികളും സ്‌പോർട്‌സ് ക്ലബ്ബുകളും ഫുട്‌ബോൾ ടീമുകളും സിനിമാ താരങ്ങളും ഇതിൽ പങ്കാളികളാകുന്നുണ്ട്.

എന്താണ് ആൾട്ട് ടെക്സ്റ്റ്?

വളരെക്കാലം മുമ്പ് എക്സ് അവതരിപ്പിച്ച ഒരു ഫീച്ചറാണ് ഇത്. ഇതിൻ്റെ സഹായത്തോടെ, ഒരു ഉപയോക്താവിന് ഫോട്ടോ പങ്കിടുമ്പോൾ അതിൽ എന്തെങ്കിലും സന്ദേശം എഴുതാൻ കഴിയും. ഒരു ഫോട്ടോയിൽ ആയിരം അക്ഷരങ്ങൾ വരെയുള്ള സന്ദേശം എഴുതാനാകും. ഈ ഫീച്ചറിൻ്റെ സഹായത്തോടെ ഉള്ളടക്കം കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും എക്സ് പറയുന്നു. ഇൻ്റർനെറ്റ് വേഗത കുറവുള്ള പ്രദേശങ്ങളിലെ ആളുകൾക്കും ആൾട്ട് ടെക്‌സ്‌റ്റ് ഫീച്ചർ പ്രയോജനപ്പെടുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആൾട്ട് ടെക്സ്റ്റ് എങ്ങനെ ഉപയോഗിക്കാം?

എക്‌സിൽ ഈ ഫീച്ചർ ഫോട്ടോകളിൽ ഉപയോഗിക്കാമെങ്കിലും വീഡിയോകളിൽ ഈ ഫീച്ചർ ലഭ്യമല്ല. പോസ്റ്റുചെയ്യാൻ നിങ്ങൾ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌തയുടൻ, ഫോട്ടോയിൽ '+ALT' എന്ന കാണാം. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഏത് സന്ദേശവും എഴുതാനും സേവ് ചെയ്യാനും കഴിയും. ശേഷം നിങ്ങൾ എഴുതിയ സന്ദേശം ആ ഫോട്ടോയിൽ ചേർക്കും. ചിത്രം പോസ്റ്റ് ചെയ്ത ശേഷം, ആൾട്ടിൽ ക്ലിക്ക് ചെയ്താൽ മാത്രമേ ഈ സന്ദേശം ദൃശ്യമാകൂ. മൊബൈലിലും ലാപ്‌ടോപ്പിലും ഡെസ്‌ക്‌ടോപ്പിലും ഈ ഫീച്ചർ ഉപയോഗിക്കാം.

രാഷ്ട്രീയ പാർട്ടികളുടെ 'ക്ലിക്ക് ഹെയർ'

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഇരുപത് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും അവരുടേതായ രീതിയിൽ ക്ലിക്ക് ഹെയർ ട്രെൻഡ് അവസരമാക്കി. 'വീണ്ടും മോദി സർക്കാർ' എന്നതായിരുന്നു ബിജെപിയുടെ ഫോട്ടോയിൽ വായിക്കാനാവുക.
ആം ആദ്മി പാർട്ടി, 'രാജ്യത്തെ രക്ഷിക്കാൻ മാർച്ച് 31 ന് രാംലീല മൈതാനത്തേക്ക് വരൂ' എന്നായിരുന്നു ആൾട്ട് ടെക്‌സ്‌റ്റിൽ എഴുതിയത്. അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമ്മയും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൻ്റെ അൾട്ട് വാചകം 'മോദി മാത്രമേ വരൂ' എന്നാണ്.

Keywords:  News, News-Malayalam-News, National, National-News, Technology, What is ‘Click here’? All about the viral trend on X.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia