SWISS-TOWER 24/07/2023

Oil Reuse Problems | എണ്ണ ചൂടാക്കി വീണ്ടും വീണ്ടും പാചകത്തിന് ഉപയോഗിക്കാറുണ്ടോ? ആരോഗ്യത്തിന് ഹാനികരമാണ്! അറിയേണ്ട കാര്യങ്ങൾ

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) പാചകത്തിനായി മറ്റു സാധനങ്ങൾ പോലെ എണ്ണയും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഒഴിച്ച് കൂടാനാവാത്ത പാചക കൂട്ടാണ് എണ്ണ. എണ്ണയിൽ വറുത്തും പൊരിച്ചും വയറ് നിറയ്ക്കുന്ന നമ്മള്‍ അതിന്റെ ഗുണദോഷങ്ങൾ ഒന്നും നോക്കാറില്ല. രുചിയുള്ള ഭക്ഷണം കൊണ്ട് വിശപ്പ് അടങ്ങണം എന്നാണ് പലര്‍ക്കും. എന്നാൽ ഒരു വട്ടം ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ആഹാരങ്ങൾ ഉണ്ടാക്കാറുണ്ടോ? എന്നാൽ സൂക്ഷിച്ചോ നിങ്ങളെ തേടിയെത്തുന്നത് വലിയ രോഗങ്ങളാണ്. എണ്ണ അമിതമായി ഉപയോഗിക്കുന്നത് തന്നെ ദോഷമാണ് ശരീരത്തിന്. ഒപ്പം വീണ്ടും വീണ്ടും ഒരേ എണ്ണ ചൂടാക്കി പാചകം ചെയ്യുന്നത് അതിലും വലിയ ദോഷകരമാണ്.

Oil Reuse Problems | എണ്ണ ചൂടാക്കി വീണ്ടും വീണ്ടും പാചകത്തിന് ഉപയോഗിക്കാറുണ്ടോ? ആരോഗ്യത്തിന് ഹാനികരമാണ്! അറിയേണ്ട കാര്യങ്ങൾ

ഒരിക്കൽ പാചകം ചെയ്‌ത എണ്ണ തുറന്ന് വെക്കുന്ന സമയത്തു 'ക്ലോസ്ട്രിഡിയം ബോട്ടുലിനം’ എന്ന വായു ബാക്ടീരിയ ഉണ്ടാകാനും അത് എണ്ണയിൽ വ്യാപിക്കാനും കാരണമാകും. ആ എണ്ണയിൽ പാചകം ചെയ്‌ത ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷ്യ വിഷബാധ ഏൽക്കാനും സാധ്യതയുണ്ട്. കൂടാതെ കാൻസർ പോലെയുള്ള രോഗങ്ങൾക്കുള്ള സാധ്യതയും വിദൂരമല്ല. ചൂടാക്കിയ എണ്ണയിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട്
അസിഡിറ്റി ഉണ്ടായെന്നും വരാം. കൂടാതെ ഹൃദ്രോഗത്തിനും വഴിയൊരുക്കും. പാര്‍ക്കിന്‍സണ്‍സ് വരാനും സാധ്യത കുറവല്ല.

ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്താം. കൂടാതെ ആവർത്തിച്ചു ചൂടാക്കിയ എണ്ണ കാരണം കൊളസ്ട്രോള്‍ കൂടാൻ കാരണമാകും. കോശങ്ങളുടെ നശീകരണത്തിനും വഴിയൊരുക്കും. ഇങ്ങനെ നിരവധി രോഗങ്ങള്‍ക്കും അനാരോഗ്യ അവസ്ഥക്കും എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം ഇടവരുത്തും.

ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ ഉപയോഗിച്ച് കളയുകയാണ് നല്ലത്. വീണ്ടും വീണ്ടും എണ്ണ ചൂടാക്കി കഴിക്കുന്ന അവസ്ഥ കഴിവതും കുറയ്ക്കുക. ആവശ്യമുള്ള എണ്ണ മാത്രം പാത്രത്തിൽ എടുക്കുക. കുറച്ചു അളവിലാണ് ബാക്കി ആവുന്നതെങ്കിൽ കളയുന്നത് പ്രയാസകരമായി തോന്നുകയുമില്ല. പണം കൊടുത്ത് എണ്ണ വാങ്ങിയിട്ട് ആരോഗ്യവും നശിപ്പിച്ചു രോഗങ്ങൾ കൂടി വരുന്നതിലും ഭേദം നല്ലത് പോലെ ശ്രദ്ധിക്കുന്നതാണ്.
Aster mims 04/11/2022

Oil Reuse Problems | എണ്ണ ചൂടാക്കി വീണ്ടും വീണ്ടും പാചകത്തിന് ഉപയോഗിക്കാറുണ്ടോ? ആരോഗ്യത്തിന് ഹാനികരമാണ്! അറിയേണ്ട കാര്യങ്ങൾ

Keywords: Side Effects, Health, Lifestyle, Health, New Delhi, Cooking, Fry, Hunger, Disease, Closterium, Botulinum, Bacteria, Food Poisoning, Cancer, Acidity, Heart, Parkinson, Cholesterol, What happens when you reuse your cooking oil?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia