Water | അമിതമായാൽ വെള്ളവും ആപത്തായി മാറും! കാരണമിതാണ്!

 


ന്യൂഡെൽഹി: (KVARTHA) ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. ദാഹമകറ്റാനും നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താനും വെള്ളം കുടിക്കാറുണ്ട്. മറ്റേത് കാലാവസ്ഥയേക്കാൾ ചൂട് കാലത്താണ് കൂടുതൽ ദാഹം അനുഭവപ്പെടുന്നതും കൂടുതൽ വെള്ളം കുടിക്കുന്നതും. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നമുക്കറിയാവുന്നതാണ്. ശരീരത്തിന്ന് ആവശ്യമായ വെള്ളം കുറയുമ്പോൾ നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമോ അതോ ദോഷകരമാണോ?

Water | അമിതമായാൽ വെള്ളവും ആപത്തായി മാറും! കാരണമിതാണ്!

വെള്ളം അമിതമായാൽ ശരീരത്തിന് ദോഷമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതിനുള്ള കാരണവും അവർ വ്യക്തമാക്കുന്നത് ഇങ്ങനെ: ഓരോ ദിവസവും ഒന്നര മുതൽ രണ്ട് ലിറ്റർ വെള്ളമാണ് കുടിക്കേണ്ടത്. മൂന്ന് അല്ലെങ്കിൽ മൂന്നര ലിറ്റർ വെള്ളത്തിൽ കൂടുതലോ കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ദോഷകരമാണെന്നാണ് അഭിപ്രായം. ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയാനും അത് വഴി ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലേക്ക് എത്താനും കാരണമാകും. തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഈ അവസ്ഥയിലേക്ക് എത്തുന്ന വ്യക്തിയുടെ ബുദ്ധിശക്തിയെയും ഓർമശക്തിയെയും തലച്ചോറിന്റെ മറ്റു പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യത കൂടുതലാണ്.

തലച്ചോറിന്റെ കോശങ്ങൾക്ക് വീക്കം ഉണ്ടാക്കാനും വെള്ളത്തിന്റെ അമിത അളവ് കാരണമാകും. ഇത് അസഹ്യമായ തലവേദനയിലേക്ക് എത്തിക്കും. വെള്ളം അമിതമാകുമ്പോൾ വയറ്റിൽ എത്തുന്ന വെള്ളം ആസിഡ് ഡൈല്യൂട് ചെയ്യുകയും ഇത് മൂലം തലകറക്കവും ഛർദിയും ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ചുഴലി പോലുള്ള അവസ്ഥ വരാനും സാധ്യതയുണ്ട്. അമിതമായ ജലാംശം തലച്ചോറിനെ ബാധിക്കുന്നത് കൊണ്ടാണ് ചുഴലി ഉണ്ടാകുന്നത്. അമിതമായി വെള്ളം കുടിക്കുന്നത് മൂലം തലച്ചോറിനെ സാരമായി ബാധിക്കുകയും ഇത് വഴി കോമയിൽ ആവാനും സാധ്യതയുണ്ട്. അപൂർവമായിട്ടാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിപ്പെടാറുള്ളത്. എങ്കിലും അമിതമായ വെള്ളം കുടി ഇത്തരം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം.

കൂടാതെ അമിത ജലാംശം മറ്റു ചില പ്രശ്നങ്ങൾ കൂടി ഉണ്ടാക്കിയേക്കാം. ഇലക്ട്രോലൈറ്റുകളുടെ പ്രവർത്തനം മന്ദീഭവിക്കുകയും ഇത് മൂലം ശരീരത്തിന് വേദന ഉണ്ടാവുകയും ചെയ്യാം. അമിതമായ ക്ഷീണവും ബലക്കുറവും ഉണ്ടാകാനും കാരണമായേക്കാം. ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ത നഷ്ടപ്പെടുന്നതാണ് ഇതിനും കാരണം. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും വെള്ളം കുറയുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങളും സർവ സാധാരണയായി നമ്മൾ കേൾക്കാറുള്ളതാണ്. എന്നാൽ വെള്ളം അമിതമായാലും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കും തലച്ചോറിന്റ പ്രവർത്തനങ്ങൾക്കും കുഴപ്പങ്ങൾ ഉണ്ടാകുന്നു എന്നാണ് പറയുന്നത്. അമിതമായാൽ അമൃതും വിഷം പോലെ അമിതമാവുമ്പോൾ വെള്ളവും വിഷാംശം ഉണ്ടാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്

Keywords: News, National, New Delhi, Water, Health Tips, Lifestyle, Human Body, Sodium, Brain, Advantages and Disadvantages,  What Happens When You Drink Too Much Water?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia