Alexander’s Wishes | അഹങ്കരിക്കാൻ മനുഷ്യരുടെ കയ്യിൽ എന്താണുള്ളത്? അലക്സാണ്ടർ ചക്രവർത്തിയുടെ 3 ആഗ്രഹങ്ങൾ

 
'Alexander the Great’s last three wishes'
'Alexander the Great’s last three wishes'

Photo Credit: Facebook/ Alexander the Great

● രാജ്യങ്ങൾ കീഴടക്കുന്നതിൽ വലിയ ആഹ്ലാദവും സന്തോഷവും കണ്ടെത്തിയിരുന്ന ആളായിരുന്നു മഹാനെന്ന് വിളിപ്പേരുള്ള അലക്സാണ്ടർ ചക്രവർത്തി.
● സമ്പത്ത് പൊടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങൾ അറിയട്ടെ.
● അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് ആഗ്രഹങ്ങൾ നാമും നമ്മുടെ ജീവിതത്തിൽ പകർത്തുക.

മിൻ്റാ സോണി

(KVARTHA) നാം പലതിൻ്റെയും പേരിൽ അഹങ്കരിക്കുന്നവരാണ്. സ്വത്തിൻ്റെ പേരിൽ, കുടുംബ മഹിമയുടെ പേരിൽ, സൗന്ദര്യത്തിൻ്റെ പേരിൽ അധികാരത്തിൻ്റെ പേരിൽ... അങ്ങനെ പതിൻ്റെയും പേരിൽ പലരും ഉള്ളിൽ സ്വയം അഭിമാനം കൊള്ളുന്നവരാണ്. ഇത് പലരുടെയും നേരെ പ്രതിഫലിപ്പിക്കുമ്പോഴാണ് അതിനെ അഹങ്കാരമായി കണക്കാക്കുന്നത്. നാം ഇങ്ങനെ ഊറ്റം കൊള്ളുന്ന ഇക്കാര്യങ്ങളൊക്കെ എത്രമാത്രം ആയുസ്സാണുള്ളത്. ഒരു നിമിഷം മതി ഇതൊക്കെ തകിടം മറിയാനെന്ന് നാം അറിയുന്നില്ല. ഇതിനൊന്നും വലിയ ആയുസില്ലെന്നും മനസ്സിലാക്കുക.

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ വാക്കുകൾ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. രാജ്യങ്ങൾ കീഴടക്കുന്നതിൽ വലിയ ആഹ്ലാദവും സന്തോഷവും കണ്ടെത്തിയിരുന്ന ആളായിരുന്നു മഹാനെന്ന് വിളിപ്പേരുള്ള അലക്സാണ്ടർ ചക്രവർത്തി. അലക്സാണ്ടറുടെ ചക്രവർത്തിയുടെ അവസാനത്തെ മൂന്ന് ആഗ്രഹങ്ങളിലേയ്ക്കാണ് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. അതൊന്ന് നോക്കാം.

ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കിയ ശേഷം തൻ്റെ രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് കഠിനമായ അസുഖം ബാധിച്ചു, അത് അദ്ദേഹത്തെ മരണക്കിടക്കയിലേക്ക് നയിച്ചു. അദ്ദേഹം തൻ്റെ സൈന്യാധിപന്മാരെ കൂട്ടി അവരോട് പറഞ്ഞു, 'ഞാൻ ഉടൻ ഈ ലോകം വിട്ടുപോകും, എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ട്, ദയവായി അത് കൃത്യമായി നടപ്പിലാക്കുക'. ഈ അവസാന ആഗ്രഹങ്ങൾ പാലിക്കാൻ രാജാവ് തൻ്റെ ജനറലിനോട് ആവശ്യപ്പെട്ടു. അത് ഇതായിരുന്നു.

1) എൻ്റെ വൈദ്യന്മാർ മാത്രമേ എൻ്റെ ശവപ്പെട്ടി വഹിക്കാവൂ, 2) എൻ്റെ ശവപ്പെട്ടി ശവക്കുഴിയിലേക്ക് കൊണ്ടുപോകുമ്പോൾ, ശ്മശാനത്തിലേക്കുള്ള പാത ഞാൻ ശേഖരിച്ച സമ്പത്തുകൊണ്ട് നിറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 3) എൻ്റെ മൂന്നാമത്തേതും അവസാനത്തേതുമായ ആഗ്രഹം എൻ്റെ രണ്ട് കൈകളും ശവപ്പെട്ടിക്കു പുറത്തേക്ക് തൂങ്ങിക്കിടക്കണമെന്നാണ്, അലക്സാണ്ടർ പറഞ്ഞു.

സൈന്യാധിപന്മാർ തങ്ങളുടെ രാജാവിൻ്റെ അന്ത്യാഭിലാഷം അനുസരിക്കാൻ സമ്മതിക്കുകയും അങ്ങനെ ചെയ്യാനുള്ള കാരണം ചോദിക്കുകയും ചെയ്തു. അലക്സാണ്ടർ പറഞ്ഞു: 'ഞാൻ പഠിച്ച മൂന്ന് പാഠങ്ങൾ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'. രാജാവ് അവൻ്റെ ആഗ്രഹങ്ങളെ വ്യാഖ്യാനിച്ച് തുടർന്നു, 'എൻ്റെ ഡോക്ടർമാർ എൻ്റെ ശവപ്പെട്ടി വഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ഈ ഭൂമിയിലെ ഒരു ഡോക്ടർക്കും ആരെയും ശരിക്കും സുഖപ്പെടുത്താൻ കഴിയില്ലെന്ന് ആളുകൾ മനസ്സിലാക്കണം. മരണത്തിന് മുന്നിൽ അവർ നിസ്സഹായരാണ്.

തൻ്റെ രണ്ടാമത്തെ ആഗ്രഹം വിവരിച്ചുകൊണ്ട് രാജാവ് പറഞ്ഞു: 'ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ സമ്പത്ത് സമ്പാദിച്ചു, പക്ഷേ എന്നോടൊപ്പം ഒന്നും കൊണ്ടുപോകാൻ കഴിയില്ല. സമ്പത്ത് പൊടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങൾ അറിയട്ടെ. മൂന്നാമതായി, 'ഞാൻ ഈ ലോകത്തിലേക്ക് വെറുംകൈയോടെയാണ് വന്നതെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ വെറുംകൈയോടെതന്നെ തിരിച്ചു പോകും'.

ഇതായിരുന്നു അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് ആഗ്രഹങ്ങൾ. ഇത് അലക്സാണ്ടർ ചക്രവർത്തിക്ക് മാത്രമല്ല. നമ്മൾക്കും ബാധകമാണെന്നുള്ള ബോധ്യമാണ് നാം ആദ്യം ഉള്ളിൽ വളർത്തേണ്ടത്. അപ്പോൾ നമ്മിലെ എല്ലാ അഹങ്കാരങ്ങളും കെട്ടടങ്ങും. എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും തോന്നും. അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് ആഗ്രഹങ്ങൾ നാമും നമ്മുടെ ജീവിതത്തിൽ പകർത്തുക. അഹങ്കാരം പാടെ വെടിഞ്ഞ് വീനിതനാകുക. അത് നമ്മെ ഉയർച്ചയിലേയ്ക്ക് നയിക്കും.

#AlexanderTheGreat, #LastWishes, #Legacy, #Humility, #Wealth, #History

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia