Fruits | വെറും വയറ്റിൽ പഴങ്ങൾ കഴിച്ചാൽ ഇത്രയും ഗുണങ്ങളോ! അറിയാം 5 കാര്യങ്ങൾ

 


ന്യൂഡെൽഹി: (www.kvartha.com) പഴങ്ങൾ നമ്മുടെ ആരോഗ്യത്തിനും പോഷണത്തിനും ഒരുപാട് ഗുണം ചെയ്യുമെന്നത് നമുക്ക് എല്ലാവർക്കും അറിയാം. അവയിൽ എല്ലാ വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും ഉള്ളതിനാൽ, ഏത് സമീകൃതാഹാരത്തിന്റെയും ഒരു പ്രധാന ഭാഗമാണ്.

Fruits | വെറും വയറ്റിൽ പഴങ്ങൾ കഴിച്ചാൽ ഇത്രയും ഗുണങ്ങളോ! അറിയാം 5 കാര്യങ്ങൾ

എന്നാൽ വെറും വയറ്റിൽ പഴങ്ങൾ കളിക്കുന്നത് നമ്മുടെ ശരീരത്തിന് പ്രത്യേക ഗുണങ്ങൾ നൽകുമെന്നത് നിങ്ങൾക്കറിയാമോ? വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നതിന്റെ പ്രധാനപ്പെട്ട 5 ഗുണങ്ങൾ ഇതാ…

മെച്ചപ്പെട്ട ദഹനം:

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പല പഴങ്ങളിലും കാണപ്പെടുന്ന നാരുകൾ നിങ്ങളുടെ ദഹനവ്യവസ്ഥയെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു, മറ്റു ചില പഴങ്ങളിലെ ആസിഡുകൾ ഭക്ഷണത്തെ പെട്ടെന്ന് തന്നെ ദാഹിപ്പിക്കുന്നു. മാത്രമല്ല വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് പഴങ്ങളിൽ നിന്നുള്ള എല്ലാ ഘടകങ്ങളെയും നിങ്ങളുടെ ശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

ഊർജം കൂട്ടുന്നു:

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് പെട്ടെന്ന് ഊർജം നൽകാൻ സഹായിക്കുന്നു. ശരീരത്തിന്റെ പ്രധാന ഇന്ധന സ്രോതസായ കാർബോഹൈഡ്രേറ്റുകൾ നിറഞ്ഞതാണ് പഴങ്ങൾ. രാവിലെ ആദ്യം തന്നെ അവ കഴിക്കുന്നത് ദിവസമുടനീളം ഊർജം കൂട്ടുന്നു.

രക്തസമ്മർദം നിയന്ത്രിക്കുന്നു:

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. ചില പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും, ചില പഴങ്ങളിൽ കാണപ്പെടുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

ചർമത്തെ ശുദ്ധീകരിക്കുന്നു:

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ചർമത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. പലതരം പഴങ്ങളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും, അതേസമയം മിനുസമാർന്നതും ആരോഗ്യകരവുമായ ചർമ്മത്തിന് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, പല തരത്തിലുള്ള പഴങ്ങളിലും സ്വാഭാവിക ആന്റി-ഇൻഫ്ലമേറ്ററികൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ പാടുകളും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നു:

വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു മികച്ച മാർഗമാണ്. പല തരത്തിലുള്ള പഴങ്ങളിലും കുറച്ച് കലോറികളും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കുന്നു.

Keywords: News, Nation al, New Delhi, Fruits, Health, Tips, Eating, Benefits, Nutrition, Empty Stomach, Weight, What are the benefits of eating fruits on an empty stomach? Know 5 health benefits.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia