SWISS-TOWER 24/07/2023

ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കിയ ജനങ്ങളുടെ പ്രകടന പത്രിക; വീല്‍ചെയറിലിരുന്ന് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്‍ക്കത്ത: (www.kvartha.com 18.03.2021) നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീല്‍ചെയറിലിരുന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. തൃണമൂലിന്റെ പ്രകടനപത്രിക ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും മറിച്ച് വികസന പ്രകടന പത്രികയാണെന്നും മമത അവകാശപ്പെട്ടു. 
Aster mims 04/11/2022

ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കിയ ജനങ്ങളുടെ പ്രകടന പത്രികയാണെന്നും അവര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്നതാണ് പ്രകടനപത്രികയെന്നും കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും റേഷന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രകടനപത്രികയില്‍ തൃണമൂല്‍ പറയുന്നു.

ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കിയ ജനങ്ങളുടെ പ്രകടന പത്രിക; വീല്‍ചെയറിലിരുന്ന് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി


തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ടി തിരിച്ചുവരാന്‍ വികസനം കേന്ദ്രീകരിച്ചുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും ബാനര്‍ജി പറഞ്ഞു. മാര്‍ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തീയ്യതികളിലായി എട്ട് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ വോടെടുപ്പ്.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ മമത വീല്‍ ചെയറില്‍ നന്ദിഗ്രാമില്‍ എത്തിയിരുന്നു.

Keywords:  News, National, India, Kolkata, West Bengal, Mamata Banerjee, Assembly Election, Assembly-Election-2021, Election, Politics, Political Party, West Bengal polls: Mamata promises 'income for all' in TMC manifesto
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia