പശ്ചിമബംഗാള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

 


കൊല്‍ക്കത്ത: (www.kvartha.com 03.10.2015) പശ്ചിമബംഗാള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുര്‍ഷിദാബാദില്‍ ഹരിഹര്‍പര പഞ്ചായത്തിലാണ് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ശക്തിപരീക്ഷണമാണ് ഇത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ തൃണമൂല്‍

കോണ്‍ഗ്രസിനും പ്രതിപക്ഷമായ ഇടതുമുന്നണിയ്ക്കും നിര്‍ണായകമാണ്.
ബിധാന്‍നഗര്‍ കോര്‍പ്പറേഷനില്‍ ചില വാര്‍ഡുകളില്‍ വ്യാപകമായി ബൂത്ത് പിടിത്തവും നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബൂത്ത് പിടിത്തം നടത്തുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അസന്‍സോള്‍ കോര്‍പ്പറേഷനിലെ ജാമുരിയയില്‍ വോട്ടര്‍മാരെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ബോംബെറിയാന്‍ ശ്രമിയ്ക്കുകയും ചെയ്തു.

 ബൂത്ത് പിടിച്ചെടുത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവര്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന്  ഭീഷണി മുഴക്കുകയതായും ആരോപണമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെയാണ് വിജയസാധ്യതയെങ്കിലും സിലിഗുരി തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയ ഇടതുപാര്‍ട്ടികള്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ബി.ജെ.പിയുടെ സ്വാധീനവും വര്‍ധിപ്പിച്ചിട്ടുണ്ട്.

പശ്ചിമബംഗാള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Also Read:
കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Keywords:  West Bengal Municipality Elections: Sporadic violence reported, two Congress workers dead, Kolkata, Injured, Allegation, Threatened, Voters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia