Governor | ലൈംഗികാതിക്രമ ആരോപണങ്ങൾ നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണർ; യുവതിയുടെ കണ്ണീര്‍ ഹൃദയം തകര്‍ത്തുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി; രണ്ട് തവണ പീഡനത്തിനിരക്കിയെന്ന് യുവതിയുടെ പരാതിയിൽ
May 4, 2024, 11:22 IST
കൊൽക്കത്ത: (KVARTHA) തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. വെള്ളിയാഴ്ച കൊൽക്കത്തയിൽ നിന്ന് എത്തിയ ശേഷം നെടുമ്പാശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഗവർണർ എന്ന നിലയിൽ ഇതിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ആനന്ദ ബോസ് പറഞ്ഞു.
'എന്നെ വളർത്തിയ മലയാളികളോട് സത്യസന്ധതയോടെ തുറന്നുപറയാം. പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങിയ ദിവസം രാജ്ഭവനിലെ ജീവനക്കാരിയെ ഞാൻ അനുവാദമില്ലാതെ സ്പർശിച്ചുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നിലെ സത്യം എല്ലാവർക്കും അറിയാം. താനും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ ഒരു പ്രശ്‌നവുമില്ല', അദ്ദേഹം പറഞ്ഞു.
രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്ഥിരനിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനം നടന്നതെന്നാണ് ആരോപണം. പിന്നാലെ പരാതിക്കാരി രാഭ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഹേർ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ രേഖാമൂലമുള്ള പരാതിയിൽ, ഗവർണർ ആദ്യം മാർച്ച് 24 നും പിന്നീട് മെയ് രണ്ടിനും, സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് തൻ്റെ ചേമ്പറിലേക്ക് വിളിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്നു. ലൈംഗികാരോപണം അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സംഭവം തന്നെ ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര്‍ തന്‍റെ ഹൃദയം തകര്‍ത്തുവെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ഇനി രാജ്ഭവനിൽ ജോലിക്ക് പോകില്ലെന്ന് യുവതി പറഞ്ഞു. അവൾക്ക് പേടിയാണ്. വീണ്ടും മോശം പെരുമാറ്റം നേരിടേണ്ടിവരുമെന്ന് അവൾ ഭയപ്പെടുന്നു. സന്ദേശ്‌ഖാലിയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തെ കുറിച്ച് സംസാരിക്കാൻ ബോസിന് ധാർമ്മിക അവകാശമുണ്ടോയെന്നും മമത കൂട്ടിച്ചേർത്തു.
Keywords: News, National, Kolkata, West Bengal Governor, C V Ananda Bose, Mamata Banerjee, Assault, Allegation, Police Station, Complaint, West Bengal Governor denies assault allegations.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.