ED Attacked | 'റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ഒരുവിഭാഗം പ്രദേശവാസികളുടെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു'

 


കൊല്‍കത: (KVARTHA) റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ഒരുവിഭാഗം പ്രദേശവാസികളുടെ ആക്രമണം. പശ്ചിമബംഗാളിലെ സന്ദേശ് ഖാലിയിലെ നോര്‍ത് 24 പര്‍ഗാന ജില്ലയിലാണ് സംഭവം.

ED Attacked | 'റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ഒരുവിഭാഗം പ്രദേശവാസികളുടെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു'

തൃണമൂല്‍ നേതാവ് ശാജഹാന്‍ ശെയ്ഖിന്റെ വീട്ടിലാണ് ഇ ഡി സംഘം റെയ്ഡിനെത്തിയത്. പ്രദേശത്തെ 200ഓളം പേര്‍ വരുന്ന സംഘം ഇ ഡി ഉദ്യോഗസ്ഥരേയും അര്‍ധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയ വാഹനങ്ങള്‍ ഇവര്‍ തകര്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പശ്ചിമബംഗാളില്‍ റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കേണ്ട റേഷന്‍വിഹിതത്തില്‍ 30 ശതമാനത്തോളം വകമാറ്റി ഓപണ്‍ മാര്‍കറ്റില്‍ വിറ്റുവെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മലിക് അറസ്റ്റിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് മന്ത്രിയുടെ അറസ്റ്റ്. 2011 മുതല്‍ 2021 വരെ ജ്യോതി പ്രിയ മലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷന്‍ അഴിമതി നടന്നതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

Keywords: West Bengal: Enforcement Directorate team attacked amid raids at TMC leader’s residence, Kolkata, News, West Bengal, Probe, Raid, Enforcement Directorate Team, Corruption, Attacked, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia