Emergency Landing | കനത്ത മഴയില്‍ സഞ്ചരിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ കുലുങ്ങി; ലാന്‍ഡിങ്ങിനിടെ മമതാ ബാനര്‍ജിക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത്ത: (www.kvartha.com) ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. കനത്ത മഴയില്‍ സഞ്ചരിക്കുന്നതിനിടെ കോപ്റ്റര്‍ കുലുങ്ങിയതിനാല്‍ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരുക്കേറ്റെന്ന് അധികൃതര്‍ വ്യക്തമാക്കി. ലാന്‍ഡിങ്ങിനിടെയും മമതക്ക് നിസാര പരുക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു. 
Aster mims 04/11/2022

പരുക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിമാനത്താവളത്തിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്ത മുഖ്യമന്ത്രി കൊല്‍കത്തയിലേക്ക് വിമാനത്തില്‍ തിരിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് മഞ്ഞ് മൂടിയതിനാല്‍ ഹെലികോപ്റ്ററിന് സഞ്ചരിക്കാനാകാതെയാണ് നിലത്തിറക്കിയത്. സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയര്‍ബേസിലിലാണ് കോപ്റ്റര്‍ ഇറക്കിയത്. ജല്‍പായ്ഗുരിയില്‍ നിന്ന് ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമതാ ബാനര്‍ജി. 

ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം കൊല്‍കത്തയിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.

മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ കുലുങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Emergency Landing | കനത്ത മഴയില്‍ സഞ്ചരിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ കുലുങ്ങി; ലാന്‍ഡിങ്ങിനിടെ മമതാ ബാനര്‍ജിക്ക് പരുക്ക്


Keywords:  News, National, National-News, West Bengal, CM, Mamata Banerjee, Injured, Chopper, Weather, West Bengal CM Mamata Banerjee injured as chopper makes emergency landing due to bad weather.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia