Shot Dead | പശ്ചിമബംഗാളില്‍ അജ്ഞാതരുടെ വെടിയേറ്റ് ബിജെപി നേതാവ് മരിച്ചു
Apr 2, 2023, 08:24 IST
കൊല്‍കത: (www.kvartha.com) പശ്ചിമബംഗാളില്‍ അജ്ഞാതരുടെ വെടിയേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ടു. രാജു ഝായാണ് മരിച്ചത്. ശനിയാഴ്ച രാത്രി പൂര്‍വ ബര്‍ധമാനിലെ ശക്തിഗഡില്‍ വച്ചാണ് സംഭവം. ദുര്‍ഗാപൂര്‍ ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജു ഝാ, ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൊല്‍കതയിലേക്കുള്ള യാത്രാമധ്യേ, ശക്തിഗഢ് പ്രദേശത്ത് നിന്നാണ് അജ്ഞാതരുടെ ആക്രമണത്തിനിരയായത്.
കാറില്‍ രാജു ഝാ ഉള്‍പെടെ മൂന്ന് പേരുണ്ടായിരുന്നു. അജ്ഞാതരായ ഒരു സംഘം അക്രമികളാണ് ഝായെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതത്തിന്റെ പ്രേരണ വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ബര്‍ധമാന്‍ എസ് പി കാംനാസിസ് സെന്‍ അറിയിച്ചു. നിലവിലെ സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, National, India, West Bengal, Killed, Shoot Dead, BJP, Politics, Top-Headlines, West Bengal: BJP leader Raju Jha shot dead by unidentified miscreants in Bardhaman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.