SWISS-TOWER 24/07/2023

ബാബരി മസ്ജിദ് കേസില്‍ വിധി ഉടന്‍; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍, ആക്ഷേപാര്‍ഹവും തീവ്ര വികാരമുണര്‍ത്തുന്ന തരത്തിലുമുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ ശക്തമായ നടപടി, ഓരോ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി; മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നതിനും വിലക്ക്

 


ലഖ്‌നോ: (www.kvartha.com 04.11.2019) ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി ഉടന്‍ വരാനിരിക്കെ സമൂഹ മാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാക്കി. ഓരോ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ബാബരി വിധി സംബന്ധിച്ച് ആക്ഷേപാര്‍ഹവും തീവ്ര വികാരമുണര്‍ത്തുന്ന തരത്തിലുമുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. യുപി ഡിജിപി ഒ പി സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നതിനെ മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് നേരത്തെ വിലക്കിയിരുന്നു. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിര്‍ത്തോ ആരും സംസാരിക്കരുതെന്നും ഇക്കാര്യത്തില്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിന് എല്ലാവിധ മുന്‍കരുതലും പൂര്‍ത്തിയായിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമം നടന്നാല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഒ പി സിംഗ് പറഞ്ഞു.

ബാബരി മസ്ജിദ് കേസില്‍ വിധി ഉടന്‍; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍, ആക്ഷേപാര്‍ഹവും തീവ്ര വികാരമുണര്‍ത്തുന്ന തരത്തിലുമുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ ശക്തമായ നടപടി, ഓരോ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി; മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നതിനും വിലക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Babri Masjid Demolition Case, Goverment, Ministers, National, News, Posters, Supreme Court of India, We're absolutely ready: UP Police ahead of expected Ayodhya case verdict
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia