

● ഭാരം ഉയർത്തുന്നതിനുള്ള മത്സരം.
● ശരീരഭാരം അനുസരിച്ച് വിവിധ വിഭാഗങ്ങൾ.
● ഓരോ രീതിയിലും മൂന്ന് അവസരങ്ങൾ.
● ബെഞ്ച് പ്രസ്സ് പ്രധാന ഇനം.
● സ്നാച്ച് ഒറ്റയടിക്ക് ഭാരം ഉയർത്തൽ.
●ജെർക് തോളൊപ്പം എത്തിച്ച് മുകളിലേക്ക്.
ഹന്നാ എൽദോ
(KVARTHA) കായിക മത്സരത്തിലെ പ്രധാനപ്പെട്ട ഒരിനമാണ് വെയിറ്റ് ലിഫ്റ്റിംഗ് അഥവാ ഭാരോദ്വഹനം. ഒളിമ്പിക്സിൽ പ്രധാനപ്പെട്ട മത്സര ഇനങ്ങളിൽ ഒന്നാണ് വെയിറ്റ് ലിഫ്റ്റിംഗ്. അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഈ മത്സരത്തിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
നമ്മൾ വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ഒരു കായിക മത്സര ഇനം കൂടിയാണ് ഇത്. ഇതിനെപ്പറ്റിയാണ് കൂടുതലായി ഇവിടെ പറയുന്നത്. എന്താണ് വെയിറ്റ് ലിഫ്റ്റിംഗ് അഥവാ ഭാരോദ്വഹനം?, വിവിധ തരത്തിലുള്ള വെയിറ്റ് ലിഫ്റ്റിംഗ് എന്നിവ വിശദമായി മനസ്സിലാക്കാം.
എന്താണ് വെയിറ്റ് ലിഫ്റ്റിംഗ് അഥവാ ഭാരോദ്വഹനം.. ?
നിശ്ചിത നിയമങ്ങളും, ശൈലിയും അനുസരിച്ച് ഏറ്റവും അധികം ഭാരം ഉയർത്തുന്നതിനായി നടത്തുന്ന മത്സരമാണ് വെയിറ്റ് ലിഫ്റ്റിംഗ്. ശരീരഭാരത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. ഒളിമ്പിക്സിൽ പ്രധാനപ്പെട്ട മത്സര ഇനങ്ങളിൽ ഒന്നാണ് വെയിറ്റ് ലിഫ്റ്റിംഗ്.
ഓരോ രീതിയിലും മൂന്നുതവണ ഭാരം ഉയർത്താൻ അവസരം നൽകും. വിജയിച്ചാൽ വീണ്ടും ഭാരം വർദ്ധിപ്പിച്ച് ഉയർത്താൻ ശ്രമിക്കാം. മൂന്നാം വട്ടവും പരാജയപ്പെട്ടാൽ പുറത്താകും. ഓരോ രീതിയിലുമുള്ള ഭാരോദ്വഹനത്തിൽ ഉയർത്തുന്ന ഭാരം ഒരുമിച്ചു കൂട്ടി ആകെ ഏറ്റവും അധികം ഭാരം ഉയർത്തിയ ആളാണ് ഇതിലെ വിജയി.
വിവിധ തരത്തിലുള്ള വെയിറ്റ് ലിഫ്റ്റിംഗ്:
1. ബെഞ്ച് പ്രസ്സ്:
മത്സരിക്കുന്നയാൾ ബെഞ്ചിൽ മലർന്നു കിടന്ന് ബെയർബെൽ സ്വന്തം നെഞ്ചിൽ ചേർത്തുവെച്ച ശേഷം പരമാവധി ഉയർത്താൻ ശ്രമിക്കുന്നതാണ് മത്സരം.
2. സ്നാച്ച്:
നിലത്തുനിന്ന് ബെയർബെൽ ഉയർത്തി ഒറ്റയടിക്ക് തലയ്ക്ക് മീതെ ഉയർത്തിപ്പിടിക്കുന്ന ശൈലി.
3. ഫ്ലൈ വെയ്റ്റ്:
ഭാരോദ്വഹനത്തിൽ ഏറ്റവും ഭാരം കുറഞ്ഞവരുടെ വിഭാഗം. ഭാരം 52 കിലോഗ്രാമിൽ കൂടാൻ പാടില്ല.
4. ബാന്റം വെയിറ്റ്:
ഏറ്റവും ശരീരഭാരം കുറഞ്ഞവരുടെ തൊട്ടടുത്ത ക്ലാസ്സ്. 56 കിലോഗ്രാമിൽ കൂടാൻ പാടില്ല.
5. ജെർക്:
നിലത്തുനിന്നും ബെയർബെൽ ഇരു കൈകളും കൊണ്ട് ഉയർത്തി ശരീരത്തിൽ സ്പർശിക്കാതെ തോളൊപ്പം എത്തിക്കുകയും, അതിനുശേഷം മേലോട്ടുള്ള ഒരൊറ്റ തള്ളലിൽ തലയ്ക്ക് മീതെ കൈകളുടെ മുഴുവൻ നീളത്തിലും ഉയർത്തിപ്പിടിക്കുകയും വേണം.
6. ഫെതർ വെയ്റ്റ്:
ഈ വിഭാഗത്തിലുള്ളവരുടെ ശരീരഭാരം 60 കിലോഗ്രാമിൽ കൂടാൻ പാടില്ല.
7. ഹെവിവെയ്റ്റ്:
ഏറ്റവും ശരീരഭാരം കൂടിയവരുടെ തൊട്ടരികിലുള്ള ക്ലാസ്സ്. ശരീരഭാരം 110 കിലോഗ്രാമിലും അധികം ആവാൻ പാടില്ല.
8. സൂപ്പർ ഹെവിവെയ്റ്റ്:
ശരീരഭാരം ഏറ്റവും കൂടിയവരുടെ വിഭാഗം. 110 കിലോഗ്രാമോ, അതിലധികമോ ശരീരഭാരം ഉള്ളവർ പങ്കെടുക്കുന്നു.
വെയിറ്റ് ലിഫ്റ്റിംഗിനെക്കുറിച്ചും വിവിധ തരത്തിലുള്ള വെയിറ്റ് ലിഫ്റ്റിംഗുകളെക്കുറിച്ചും വലിയൊരു അറിവ് എല്ലാവർക്കും ലഭിച്ചുവെന്ന് കരുതുന്നു. കായിക മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ഇത് കൂടുതൽ ഉപകരിക്കും.
ഈ കായിക വിനോദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Summary: Weightlifting is a major sport in the Olympics where athletes lift the maximum weight under specific rules. Competitions are held in different categories based on body weight. The article explains what weightlifting is and details various types like bench press, snatch, and jerk, along with weight categories.
#Weightlifting, #Olympics, #Sports, #IndiaInOlympics, #BenchPress, #Snatch