Weight Loss | ശരീരഭാരം കുറയ്ക്കാനുള്ള നുറുങ്ങുകള്‍: നിങ്ങള്‍ക്ക് കഠിനമായ വ്യായാമം ചെയ്യാന്‍ തോന്നുന്നില്ലെങ്കില്‍ എളുപ്പമുള്ള 4 കാര്യങ്ങള്‍
Nov 21, 2022, 21:07 IST
ന്യൂഡെല്‍ഹി: (www.kvartha.com) ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗം വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവുമാണ്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ ഇതിന് പലര്‍ക്കും സമയം ലഭിക്കാറില്ല. ജിമ്മില്‍ തന്നെ പോയി തന്നെ വ്യായാമം ചെയ്യുമ്പോള്‍ ചിലപ്പോള്‍ മനസിന് മടുപ്പും സംഭവിക്കാം. കൂടാതെ, മടിയും പലരെ പിടികൂടാറുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് എപ്പോഴും ശരീരം വിയര്‍ക്കേണ്ടത് പ്രധാനമാണ്. അത്തരം സാഹചര്യത്തില്‍ ചെയ്യാവുന്ന മറ്റ് ചില കാര്യങ്ങളുണ്ട്.
1. ചുവടുകള്‍: വ്യായാമത്തിനായി പ്രത്യേക സമയം നീക്കിവെക്കാതെ ശരീര പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മികച്ചൊരു മാര്‍ഗമാണിത്. തിരക്കുള്ള ദിവസങ്ങളിലോ മറ്റോ 10,000 ചുവടുകള്‍ വെക്കുക പോലുള്ള ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുക. വീട്ടിനകത്തോ പുറത്തോ മറ്റോ വെറുതെ നടക്കുക. ഓരോ ചുവടും എണ്ണാനും ശ്രമിക്കുക. ജിമ്മില്‍ പോകാതെ തന്നെ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
2. നടത്തം: നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ എല്ലാ സമയത്തും കഠിനമായ വ്യായാമം ആവശ്യമില്ല. ചില ദിവസങ്ങളില്‍ കുറെ ദൂരം നടക്കാം. ഒപ്പം കഠിനമായ വ്യായാമത്തില്‍ നിന്ന് നിങ്ങളുടെ മനസ് ശാന്തമാക്കുന്നതിനും ഇത് സഹായിക്കുന്നത്. എപ്പോഴും വ്യായാമം ചെയ്യുന്നത് മൂലം മനസിന് ഉണ്ടാവുന്ന മനപ്രയാസം മാറുകയും ചെയ്യും.
3. വീട്ടിലെ വ്യായാമങ്ങള്‍: എല്ലാ ദിവസവും ധാരാളം മെഷീനുകളും ഭാരവും താങ്ങേണ്ട ജിമ്മിലെ വ്യായാമങ്ങള്‍ക്ക് ഇടവേള നല്‍കാം. വീട്ടിലിരുന്ന് കൊണ്ട് തന്നെ ലളിതമായ വ്യായാമ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.
4. സ്പോര്‍ട്സ്: ഫുട്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ടെന്നീസ് തുടങ്ങിയ സ്പോര്‍ട്സുകളുടെയും ഗെയിം ആക്റ്റിവിറ്റികളുടെയും ഭാഗമാകാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഉണ്ട്. ഇതിലൂടെ സമാന ചിന്തഗതിയുള്ളവരുമായി ആശയവിനിമയം നടത്താനും പുതിയ സുഹൃത്തുക്കളെ നേടാനും അവരുടെ കൂടെ കളിക്കാനും കഴിയും.

Keywords: Latest-News, National, Top-Headlines, Health & Fitness, Health, Food, Weight Loss Tips: 4 Easy Things to Do When You Don't Feel Like Working Out.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.