Wedding Cancelled | സത്കാരത്തിനിടെ വധുവിന്റെ കുടുംബം മട്ടന്‍ വിളമ്പാത്തതിനെ ചൊല്ലി തര്‍ക്കം; നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍,ഒടുവില്‍ വിവാഹം തന്നെ ഉപേക്ഷിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ സത്കാരത്തിനിടെ വധുവിന്റെ കുടുംബം മട്ടന്‍ വിഭവം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിവാഹം തന്നെ ഉപേക്ഷിച്ചു. നിസാമാബാദ് സ്വദേശിയായ വധുവും ജഗ്തിയാല്‍ സ്വദേശിയായ വരനും തമ്മിലുള്ള വിവാഹമാണ് നിസാര കാര്യത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്. നവംബറില്‍ വധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം.

Wedding Cancelled | സത്കാരത്തിനിടെ വധുവിന്റെ കുടുംബം മട്ടന്‍ വിളമ്പാത്തതിനെ ചൊല്ലി തര്‍ക്കം; നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍,ഒടുവില്‍ വിവാഹം തന്നെ ഉപേക്ഷിച്ചു

വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാര്‍ അവരുടെ ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്കും വരന്റെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം മാംസ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ മട്ടന്‍ വിഭവം വിളമ്പാതിരുന്നതിനെ ചൊല്ലി വരന്റെ കുടുംബാംഗങ്ങള്‍ പ്രശ്‌നമുണ്ടാക്കി. വരന്റെ വീട്ടുകാര്‍ ആ്വശ്യപ്പെട്ടിട്ടും ആട്ടിറച്ചിയും ആട്ടിന്‍കാല്‍ ഞെല്ലിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്.

മട്ടന്‍ ഞെല്ലി മെനുവില്‍ ഇല്ല എന്ന് വധുവിന്റെ കുടുംബം അറിയിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഇതേ ചൊല്ലി തര്‍ക്കമായി. ഒടുവില്‍ സംഭവം കയ്യാങ്കളിയിലേക്ക് നീളുമെന്നായപ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹത്തിന് മട്ടന്‍ ഞെല്ലി വിളമ്പാതിരുന്നത് തങ്ങളെ അപമാനിച്ചതിന് തുല്യമാണെന്ന് വരന്റെ വീട്ടുകാര്‍ മധ്യസ്ഥ ചര്‍ചയില്‍ പറഞ്ഞു.

എന്നാല്‍ മട്ടന്‍ ഞെല്ലി വേണമെന്ന കാര്യം തങ്ങളോട് നേരത്തെ പറഞ്ഞിരുന്നില്ലെന്നാണ് വധുവിന്റെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനില്‍വെച്ചും തര്‍ക്കം മുറുകിയതോടെ ഇരുകൂട്ടരും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ബലഗാമിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് വധുവിന്റെ വീട്ടില്‍ അരങ്ങേറിയതെന്ന്‌ ദൃക് സാക്ഷികള്‍ പറയുന്നു. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ മട്ടന്‍ വിഭവത്തിന്റെ പേരില്‍ കലഹിക്കുന്നതാണ് സിനിമയില്‍.

Keywords:  Wedding cancelled over the absence of mutton bone marrow in menu by bride's family, Hyderabad, News, Wedding Cancelled, Absence Of Mutton Bone, Police Station, Food, Family, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia