Wedding Called Off | 'വരന്റെ വീട്ടുകാര്‍ കൊടുത്തയച്ചത് വിലകുറഞ്ഞ ലഹങ്ക'; വിവാഹത്തില്‍ നിന്നും പിന്മാറി വധു

 


ഡെറാഡൂണ്‍: (www.kvartha.com) വരന്റെ വീട്ടുകാര്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ കൊടുത്തയച്ചുവെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്നും പിന്മാറി വധു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വെറുമൊരു വസ്ത്രത്തിന്റെ പേരില്‍ വധു വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്.

Wedding Called Off | 'വരന്റെ വീട്ടുകാര്‍ കൊടുത്തയച്ചത് വിലകുറഞ്ഞ ലഹങ്ക'; വിവാഹത്തില്‍ നിന്നും പിന്മാറി വധു

10,000 രൂപയുടെ ലെഹങ്കയാണ് വധുവിനായി വരന്റെ വീട്ടുകാര്‍ കൊടുത്തയച്ചത്. എന്നാല്‍ ലെഹങ്കയ്ക്ക് ക്വാളിറ്റി ഇല്ലെന്നും വിലകുറഞ്ഞ വസ്ത്രമാണ് വാങ്ങിയതെന്നും പറഞ്ഞ് വധു ഇത് നിരസിക്കുകയായിരുന്നു.

ഈ വര്‍ഷം ജൂണില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വിവാഹം നവംബര്‍ അഞ്ചിനാണ് നിശ്ചയിച്ചിരുന്നത്. വിവാഹം വേണ്ടെന്നുവയ്ക്കുന്ന നില എത്തിയതോടെ ഇരു വീട്ടുകാരും പൊലീസില്‍ പരാതിയുമായി എത്തി. വിവാഹ ക്ഷണക്കത്തടക്കം തയാറാക്കിയെന്നാരോപിച്ചാണ് വരന്റെ വീട്ടുകാര്‍ പരാതിയുമായി എത്തിയത്. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് വിഷയം ഒത്തുതീര്‍പ്പാക്കി.

Keywords: Wedding Called Off In Uttarakhand After Bride Objects To 'Cheap' Attire Sent By Groom's Family, News, Marriage, Police, Complaint, Local News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia