Controversy | 'ആദ്യം സിന്ദൂരമിടൂ, ഭര്‍ത്താവ് ജീവിച്ചിരിക്കുന്നില്ലേ?' വനിതാദിനത്തില്‍ കച്ചവടക്കാരിക്കെതിരെ ആക്രോശവുമായി കര്‍ണാടകയിലെ ബിജെപി നേതാവ്

 


ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) വനിത ദിനത്തോട് അനുബന്ധിച്ച് നടത്തിയ എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നതിനിടെ കച്ചവടം നടത്തുന്ന സ്ത്രീക്കെതിരെ ആക്രോശവുമായി ബിജെപി എംപി. കൊലാര്‍ ജില്ലയില്‍ നിന്നുള്ള എംപി മുനിസ്വാമിയാണ് മോശം പരാമര്‍ശങ്ങള്‍ നടത്തി വനിതാദിനത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കച്ചവടം നടത്തുന്ന സ്ത്രീയോട് സിന്ദൂരമിടാനാണ് എംപിയുടെ ആക്രോശം.

Aster_MIMS
Controversy | 'ആദ്യം സിന്ദൂരമിടൂ, ഭര്‍ത്താവ് ജീവിച്ചിരിക്കുന്നില്ലേ?' വനിതാദിനത്തില്‍ കച്ചവടക്കാരിക്കെതിരെ ആക്രോശവുമായി കര്‍ണാടകയിലെ ബിജെപി നേതാവ്

തുണികള്‍ വില്‍ക്കുന്ന സ്റ്റാളിന് മുന്നിലെത്തിയ എം പി സിന്ദൂരം ഇടാത്തതിന് സ്ത്രീയോട് കയര്‍ക്കുകയായിരുന്നു. ആദ്യം സിന്ദൂരമിടൂ. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നില്ലേ. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സാമാന്യ വിവരമില്ലേയെന്നായിരുന്നു എംപിയുടെ ചോദ്യം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എംപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്താവനയെ അപലപിച്ച കോണ്‍ഗ്രസ് ഇത് ബിജെപിയുടെ സംസ്‌കാരമാണെന്ന് കുറ്റപ്പെടുത്തി. എംപിക്കെതിരെ കാര്‍ത്തി ചിദംബരവും രംഗത്തെത്തി. ഇതാണ് ഹിന്ദുത്വയുടെ ഇറാന്‍. ബിജെപിയുടെ ആയത്തുലമാര്‍ അവരുടെ രീതിയില്‍ സദാചാര പൊലീസിങ് നടത്തുകയാണെന്ന് കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.

Keywords:  'Wear a bindi first': Karnataka BJP MP yells at female vendor on women's day, Bangalore, News, BJP, Women's-Day, Video, Twitter, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia