SWISS-TOWER 24/07/2023

Rajasthan minister | സചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ എതിര്‍ക്കില്ലെന്ന് രാജസ്താന്‍ മന്ത്രി രാജേന്ദ്ര ഗുധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കി രാജസ്താന്‍ മന്ത്രിയും ഗെഹ്ലോട് പക്ഷത്തെ നേതാവുമായ രാജേന്ദ്ര ഗുധ. രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ സചിന്‍ പൈലറ്റ് രാജസ്താന്‍ മുഖ്യമന്ത്രിയാവും എന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം.

Rajasthan minister | സചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ എതിര്‍ക്കില്ലെന്ന് രാജസ്താന്‍ മന്ത്രി രാജേന്ദ്ര ഗുധ

ഹൈകമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിര്‍ദേശിച്ചാലും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ബി എസ് പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ആറ് എം എല്‍ എമാരില്‍ ഒരാളാണ് രാജേന്ദ്ര ഗുധ. പാര്‍ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ഞങ്ങളുണ്ടാവുമെന്നും സോണിയാജിയുടേയും രാഹുല്‍ജിയുടേയും പ്രിയങ്കാജിയുടേയും തീരുമാനം എന്തായാലും ഞങ്ങള്‍ ആറുപേരും അത് സ്വാഗതം ചെയ്യുമെന്നും ഞങ്ങള്‍ പാര്‍ടിയോടൊപ്പമാണെന്നും രാജേന്ദ്ര ഗുധ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കുമെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് പ്രഖ്യാപിച്ചത്. നേരത്തെ, പാര്‍ടി അധ്യക്ഷ സ്ഥാനവും രാജസ്താന്‍ മുഖ്യമന്ത്രി സ്ഥാനവും തനിക്കൊരുമിച്ച് കൊണ്ടുപോകാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണെന്നും അതിനോട് പാര്‍ടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് സചിന്‍ പൈലറ്റ് രാജസ്താന്‍ മുഖ്യമന്ത്രിയാവും എന്ന റിപോര്‍ടുകള്‍ പുറത്തുവന്നത്. എന്നാല്‍ സചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഗെഹ്ലോട് പക്ഷത്തിന് എതിര്‍പ്പുണ്ട്. നിയമസഭാ സ്പീകറായ സി പി ജോഷിയെ അധ്യക്ഷനാക്കണമെന്നാണ് ഗെഹ്ലോട് പക്ഷത്തിന്റെ ആവശ്യം.

രാജസ്താനിലെ പഞ്ചായതി രാജ്, ഗ്രാമ വികസന മന്ത്രിയാണ് രാജേന്ദ്ര ഗുധ. 2020 ജൂലൈയില്‍ സചിന്‍ പൈലറ്റും മറ്റ് 18 കോണ്‍ഗ്രസ് എം എല്‍ എമാരും മുഖ്യമന്ത്രി ഗെഹ്ലോടിനെതിരെ നിലയുറപ്പിച്ചപ്പോള്‍ ഗുധ ഗെഹ്ലോടിന്റെ പക്ഷത്തായിരുന്നു.

Keywords: We will not oppose if Sachin Pilot is made CM: Rajasthan minister, New Delhi, News, Politics, Minister, Congress, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia