സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി; പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ 8 കേന്ദ്രമന്ത്രിമാര്‍
Aug 12, 2021, 18:56 IST
ന്യൂഡെല്‍ഹി: (www.kvartha.com 12.08.2021) പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ രംഗത്ത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് രണ്ടുദിവസം മുമ്പ് തന്നെ പിരിച്ചുവിട്ടു. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ എട്ടു കേന്ദ്രമന്ത്രിമാര്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ന്യൂഡെല്‍ഹി: (www.kvartha.com 12.08.2021) പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ രംഗത്ത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് രണ്ടുദിവസം മുമ്പ് തന്നെ പിരിച്ചുവിട്ടു. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ എട്ടു കേന്ദ്രമന്ത്രിമാര്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ കേന്ദ്ര സര്‍കാരിനെ ചില ചുമതലകള്‍ ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും തടസപ്പെടുത്തി. വെറുതേ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പകരം പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകൂര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം അലങ്കോലമാക്കി. സമ്മേളനം സുഗമമായി നടത്താന്‍ പല തവണ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ സഹകരിച്ചില്ല. സമ്മേളനം നടത്തിക്കില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതിപക്ഷം സഭയില്‍ പ്രവര്‍ത്തിച്ചതെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു.
സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്തുകയറി പ്രതിഷേധിച്ചതിനേയും കേന്ദ്രമന്ത്രിമാര്‍ വിമര്‍ശിച്ചു. ബുധനാഴ്ചത്തെ സഭയിലെ പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു.
പ്രതിപക്ഷം സഭയിലെ ഫര്‍ണിചറും വാതിലും തകര്‍ത്തു. പേപ്പറുകള്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ എംപിമാരുടെ കൈയേറ്റത്തിനിടെ ഒരു വനിതാ മാര്‍ഷലിന് പരിക്കേറ്റതായും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഴര വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ജനവിധി അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
അതേസമയം രാജ്യസഭയില്‍ മാര്‍ഷലുകളെ ഉപയോഗിച്ച് കേന്ദ്രസര്‍കാര്‍ അഴിഞ്ഞാടിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഭരണപക്ഷം ബോധപൂര്‍വം ശ്രമിച്ചു. രാജ്യസഭാ അധ്യക്ഷനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ടി നേതാക്കളും എംപിമാരും വ്യാഴാഴ്ച വിജയ് ചൗകിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പാര്‍ലമെന്റില്‍ 60 ശതമാനത്തോളം വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
Keywords: 'We Were Threatened Over Bills': 8 Union Ministers Counter Opposition, New Delhi, Politics, Allegation, Press meet, Ministers, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.