വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന ഹൈദരാബാദ് പോലീസിന് സല്യൂട്ട് നല്‍കി ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്‍

 


ഹൈദരാബാദ്: (www.kvartha.com 06.12.2019) ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന ഹൈദരാബാദ് പോലീസിന് സല്യൂട്ട് നല്‍കിക്കൊണ്ട് ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളും രംഗത്ത്.

ട്വിറ്ററിലൂടെയാണ് സൈനയുടെ പ്രതികരണം. സംഭവത്തില്‍ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അതിനിടെയാണ് പോലീസിനെ അനുകൂലിച്ച് സൈനയുടെ ട്വിറ്റര്‍ പോസ്റ്റര്‍.

വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന ഹൈദരാബാദ് പോലീസിന് സല്യൂട്ട് നല്‍കി ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്‍

'മഹത്തായ കാര്യം.., ഹൈദരാബാദ് പോലീസ്... ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു..' എന്നാണ് സൈന നേഹ്വാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഹരിയാനയില്‍ ആണ് ജനനമെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ താരമാണ് സൈന നേഹ്വാള്‍.

നേരത്തെ ബോളിവുഡ് താരങ്ങളായ റിഷി കപൂര്‍, അനുപം ഖേര്‍ തുടങ്ങിയവരും ഹൈദരാബാദ് പോലീസിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ 28 നാണ് രാജ്യത്തെ നടുക്കിക്കൊണ്ട് 26കാരിയായ വെറ്ററിനറി ഡോക്റുടെ കൊലപാതകം. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍.

തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  ‘We salute our police forces’: Rishi Kapoor, Saina Nehwal, Anupam Kher laud cops for Hyderabad encounter,Hyderabad, News, Molestation, Gun attack, Police, Bollywood, Actor, Badminton, Saina Nehwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia