Arvind Kejriwal | കറന്‍സി നോടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍: ആവശ്യം ശക്തമാക്കി അരവിന്ദ് കേജ്രിവാള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി; 'നമുക്ക് ദൈവത്തിന്റെ അനുഗ്രഹം വേണം'

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കറന്‍സി നോടുകളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങകള്‍ ഉള്‍പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. നേരത്തെ ഈ ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. അതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേജ്രിവാളിന്റെ പുതിയ നീക്കം.
             
Arvind Kejriwal | കറന്‍സി നോടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍: ആവശ്യം ശക്തമാക്കി അരവിന്ദ് കേജ്രിവാള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി; 'നമുക്ക് ദൈവത്തിന്റെ അനുഗ്രഹം വേണം'

'ഇന്‍ഡ്യന്‍ കറന്‍സി നോടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ ഉള്‍പെടുത്തണമെന്ന് 130 കോടി ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടി ഞാന്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതി', കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. 'രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷവും, ഇന്‍ഡ്യ വികസ്വരവും ദരിദ്രവുമായ രാജ്യമായി അറിയപ്പെടുന്നു. ഒരു വശത്ത്, പൗരന്മാര്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, എന്നാല്‍ നമ്മുടെ പരിശ്രമങ്ങള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹവും ആവശ്യമാണ്', അദ്ദേഹം ഹിന്ദിയില്‍ എഴുതിയ കത്തില്‍ പറയുന്നു.

ബുധനാഴ്ചയാണ് ഡെല്‍ഹി മുഖ്യമന്ത്രി ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോടുകള്‍ ഇറക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താനുള്ള ഒരു മാര്‍ഗമാണെന്ന് വാദിച്ച അദ്ദേഹം ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ പോലും ഇത് സഹായിച്ചേക്കുമെന്ന് സൂചിപ്പിച്ചു. കറന്‍സി നോടില്‍ ഗണപതിയുടെ ചിത്രമുള്ള ഇന്‍ഡോനേഷ്യയെ അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു.

Keywords:  Latest-News, National, New Delhi, Top-Headlines, Arvind Kejriwal, Political-News, Politics, Prime Minister, Controversy, 'We Need God's Blessings': Arvind Kejriwal Writes To PM Amid Currency Row.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia