Sitaram Yechury | ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സീതാറാം യെചൂരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി. യാത്രയുടെ സമാപനത്തിന് 21 പാര്‍ടികളെ രാഹുല്‍ ഗാന്ധി ക്ഷണിച്ചുവെന്നുള്ളരീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സീതാറാം യെചൂരിക്കും യാത്രക്ക് ക്ഷണം ലഭിച്ചുവെന്നായിരുന്നു റിപോര്‍ടുകള്‍. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

Sitaram Yechury | ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സീതാറാം യെചൂരി

തൃണമൂല്‍ കോണ്‍ഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ടി, മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ടി തുടങ്ങിയ പാര്‍ടികള്‍ക്കെല്ലാം ഭാരത് ജോഡോ യാത്രക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അതേസമയം, ഡെല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാര്‍ടിയെ ക്ഷണിച്ചവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതു ശ്രദ്ധേയമായിരുന്നു. ചൈനയില്‍ കോവിഡ് വ്യാപിച്ച സമയത്ത് ഭാരത് ജോഡോ യാത്രയില്‍ കോവിഡ് പ്രോടോക്കോള്‍ നിര്‍ബന്ധമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതാണ് ഒഴിവാക്കിയതിന് കാരണമെന്നാണ് വിലയിരുത്തല്‍.

Keywords:  ' We Have Not Received It': Sitaram Yechury On Congress Yatra Invitation, New Delhi, News, Politics, Rahul Gandhi, Sitharam Yechoori, CPM, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia