Politics | 'ഇന്ത്യ'യുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി; അവസരം മുതലെടുത്ത് കോൺഗ്രസ്; ശരിയാണ്, 'ഇന്ത്യ' വിജയിക്കുമെന്ന് പാർടി; എക്‌സിൽ നടന്ന രസകരമായ സംഭവം ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ഉറ്റുനോക്കുകയാണ് രാജ്യത്തെ ഓരോരുത്തരും. അതിനിടെ രാജ്യത്തെ മുഖ്യപാർട്ടികൾ തമ്മിൽ സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമായ എക്‌സിൽ നടത്തിയ 'പോര്' നെറ്റിസൻസിനിടയിൽ ചിരി പടർത്തി.

Politics | 'ഇന്ത്യ'യുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി; അവസരം മുതലെടുത്ത് കോൺഗ്രസ്; ശരിയാണ്, 'ഇന്ത്യ' വിജയിക്കുമെന്ന് പാർടി; എക്‌സിൽ നടന്ന രസകരമായ സംഭവം ഇങ്ങനെ
ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ബിജെപി ടീം ഇന്ത്യക്ക് ആശംസകൾ നേർന്നിരുന്നു. 'കമോൺ ടീം ഇന്ത്യ... ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു', എന്ന് പാർട്ടി എക്‌സിൽ എഴുതി. അവസരം മുതലെടുത്ത കോൺഗ്രസ് ബിജെപിയോട് യോജിക്കുകയും ട്വീറ്റ് റീപോസ്റ്റ് ചെയ്യുകയും ചെയ്തു. 'ശരിയാണ് ഇന്ത്യ വിജയിക്കുമെന്ന്', പാർട്ടി കുറിക്കുകയും ചെയ്തു.


കോൺഗ്രസ് ഉൾപ്പെടെ 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ പേര് 'ഇന്ത്യ' എന്നാണ്. ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ രൂപം നൽകിയ 'ഇന്ത്യ' മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്, ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ ടീം ഇന്ത്യ വിജയിക്കണമെന്ന് ആശംസിക്കുന്നതിനൊപ്പം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി സൂചിപ്പിക്കുകയാണ് ചെയ്തത്.

Keywords:  BJP, Congress, National, Cricket, X, Social Media, India, Election, Politics, Netizens, ‘We believe in you Team India,’ says BJP, Congress quips ‘True that’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia