ഇൻഡ്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത ഫോടോഗ്രാഫറുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍

 


ADVERTISEMENT

കാണ്ഡഹാര്‍: (www.kvartha.com 17.07.2021) പ്രശസ്ത ഇൻഡ്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത ഫോടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കിയത്. ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ താലിബാന്‍ ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ള സുരക്ഷ നല്‍കാറുമുണ്ടെന്നും വക്താവ് വ്യക്തമാക്കി.

Aster_MIMS
ഇൻഡ്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത ഫോടോഗ്രാഫറുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍

റോയിടേഴ്സിന്റെ ഇൻഡ്യയിലെ മൾടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ റിപോർടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കോവിഡ് തരംഗവുമെല്ലാം ഒപ്പിയെടുത്തയാളാണ്. ഡാനിഷ് പകർത്തിയ രണ്ടാം കോവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപോർട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്.

Keywords:  News, India, National, News, Murder, Taliban Terrorists, Danish Siddiqui, Photojournalist, 'We are sorry': Taliban denies role in photojournalist Danish Siddiqui’s death, says report.

< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia