വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ക്കുമുന്‍പില്‍ വിവസ്ത്രയാക്കി പരിശോധിച്ചത് വിവാദത്തില്‍
Jul 14, 2012, 12:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബരാസത്ത്: പശ്ചിമ ബംഗാളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മോഷക്കുറ്റമാരോപിച്ച് സഹപാഠികള്‍ക്ക് മുന്‍പില്‍ വിവസ്ത്രയാക്കി പരിശോധിച്ചത് വിവാദത്തിലായി.
ദേഹപരിശോധന നടത്തിയ അദ്ധ്യാപികയ്ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് പബിത്ര മൊണ്ഡല്‍ പരാതിയുമായി രംഗത്തെത്തി. ഗോപാല്‍ നഗര്‍ ഗിരിബാല ബാലിക വിദ്യാലയത്തിലെ അദ്ധ്യാപിക രൂപാലിക്കെതിരെയാണ് പരാതി. സഹപാഠിയുടെ പണം മോഷ്ടിച്ചുവെന്ന ആരോപണത്തെതുടര്‍ന്നായിരുന്നു പരിശോധന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അദ്ധ്യാപികയ്ക്കെതിരെ 354, 509 എന്നീ സെക്ഷന്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Keywords: Barasat, West Bengal, Controversy, Student, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

