HDL Cholesterol | ശരീരത്തിൽ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കാം; നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില വഴികൾ ഇതാ

 


ന്യൂഡെൽഹി: (KVARTHA) ഇന്നത്തെ ക്രമരഹിതമായ ജീവിതശൈലി കാരണം, മിക്ക ആളുകളും പല തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. സമ്മർദം, തെറ്റായ ഭക്ഷണ ശീലങ്ങൾ, ജങ്ക് ഫുഡ് എന്നിവ കാരണം ആളുകളിൽ കൊളസ്‌ട്രോളിൻ്റെ അളവ് വർധിക്കുന്നു. കൊളസ്‌ട്രോൾ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഹൃദയാഘാതം, കാൻസർ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുടെ പേരുകളാണ് മിക്കവരുടെയും മനസിലേക്ക് വരുന്നത്. നമ്മുടെ ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോൾ കാണപ്പെടുന്നു, നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും.
 
HDL Cholesterol | ശരീരത്തിൽ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കാം; നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില വഴികൾ ഇതാ

ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (HDL) നല്ല കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്നു. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് വളരെ ഗുണകരമാണ്. ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് വളരെ പ്രധാനമാണ്. ഇത് രക്തത്തിലെ കൊളസ്‌ട്രോൾ വലിച്ചെടുക്കാനും കരളിൽ എത്തിക്കാനും സഹായിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ലഘൂകരിക്കാനും ഗുണം ചെയ്യും. ശരീരത്തിലെ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കേണ്ടത് പ്രധാനമാണ്. നല്ല കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കാനുള്ള ചില വഴികൾ ഇതാ.

1. അനാരോഗ്യകരമായ കൊഴുപ്പുകളെ ആരോഗ്യകരമായ കൊഴുപ്പുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുകയാണ് ഏറ്റവും ഉത്തമമായ പരിഹാരം. നടക്കാൻ പോകുക, അല്ലെങ്കിൽ സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവ ചെയ്യാം.

2. ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കാൻ കഴിയും. കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

3. ഭക്ഷണത്തിൽ അനാരോഗ്യകരമായ കൊഴുപ്പുകൾക്ക് പകരം ആരോഗ്യകരമായ കൊഴുപ്പുകൾ നൽകേണ്ടത് പ്രധാനമാണ്. അവോക്കാഡോ, പരിപ്പ്, വിത്തുകൾ, പശുവിൻ നെയ്യ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ കാണാം.

4. വൈറ്റ് ബ്രെഡിലെയും പാസ്തയിലെയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ദോഷകരമാണ്. അവ ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കും. മധുരമുള്ള ഭക്ഷണപാനീയങ്ങളുടെ ഉപയോഗവും ഒഴിവാക്കണം.
  
HDL Cholesterol | ശരീരത്തിൽ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കാം; നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില വഴികൾ ഇതാ

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, HDL Cholesterol, Ways to increase your HDL cholesterol levels.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia