റോഡ് ഷോയ്ക്കിടെ സുരക്ഷ വകവെയ്ക്കാതെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെള്ളം നല്‍കുകയും പരിപാലിക്കുകയും ചെയ്ത് രാഹുല്‍; റിപ്പോര്‍ട്ടറുടെ ഷൂ കൈയ്യിലേന്തി പ്രിയങ്ക
Apr 4, 2019, 15:41 IST
ADVERTISEMENT
കല്പറ്റ: (www.kvartha.com 04.04.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ട്രക്കില്‍ നിന്നും താഴെ വീണ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര് താഴേക്ക് വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. റോഡ് ഷോ അവസാനിക്കുന്ന ഹെലിപാഡ് ഒരുക്കിയ എസ്.കെ.എം.ജെ. സ്കൂള്‍ മൈതാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം.
ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ളവര്‍ അപകടസ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ എന്ത്യാ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിറ്റ്സന്‍ ഉമ്മനാണ് കൂടുതല്‍ പരിക്കേറ്റത്. ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്.
റിറ്റ്സന്‍ ഉമ്മനെ സ്ട്രക്ചറില്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയത്. ഇതിന് രാഹുല്‍ ഗാന്ധിയും സഹായിച്ചു. പ്രിയങ്കാ ഗാന്ധിയാണ് റിറ്റ്സന്റെ ഷൂസ് എടുത്ത് ആംബുലന്‍സിലെത്തിച്ചത്. ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഷു ഒരു പ്രാവശ്യം പ്രിയങ്കയുടെ കൈയില്‍ നിന്നും താഴെ വീഴുന്നതും അവര്‍ വീണ്ടും അത് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Wayanad: Three journalists injured during Rahul's roadshow, News, Wayanad, Politics, Lok Sabha, Election, Trending, Rahul Gandhi, Priyanka Gandhi, Injured, Hospital, Treatment, National.
റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര് താഴേക്ക് വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. റോഡ് ഷോ അവസാനിക്കുന്ന ഹെലിപാഡ് ഒരുക്കിയ എസ്.കെ.എം.ജെ. സ്കൂള്‍ മൈതാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം.
ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ളവര്‍ അപകടസ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ എന്ത്യാ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിറ്റ്സന്‍ ഉമ്മനാണ് കൂടുതല്‍ പരിക്കേറ്റത്. ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്.
റിറ്റ്സന്‍ ഉമ്മനെ സ്ട്രക്ചറില്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയത്. ഇതിന് രാഹുല്‍ ഗാന്ധിയും സഹായിച്ചു. പ്രിയങ്കാ ഗാന്ധിയാണ് റിറ്റ്സന്റെ ഷൂസ് എടുത്ത് ആംബുലന്‍സിലെത്തിച്ചത്. ഇതിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഷു ഒരു പ്രാവശ്യം പ്രിയങ്കയുടെ കൈയില്‍ നിന്നും താഴെ വീഴുന്നതും അവര്‍ വീണ്ടും അത് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Keywords: Wayanad: Three journalists injured during Rahul's roadshow, News, Wayanad, Politics, Lok Sabha, Election, Trending, Rahul Gandhi, Priyanka Gandhi, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.