Bike Tips | ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ വെള്ളം കയറിയോ? പരിഭ്രാന്തി വേണ്ട, ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക; ഇല്ലെങ്കിൽ എൻജിൻ കേടായേക്കാം
Feb 15, 2024, 12:04 IST
ന്യൂഡെൽഹി: (KVARTHA) ബൈക്ക് സുഗമമായി ഓടുന്നതിന് കൃത്യസമയത്ത് സർവീസ് ചെയ്യുക എന്നത് പ്രധാനമാണ്. എന്നാൽ ഇതിനെല്ലാം ഇടയിൽ പലരിലും കാണുന്ന ഒരു പ്രശ്നം ബൈക്കിൻ്റെ ഇന്ധന ടാങ്കിൽ വെള്ളം നിറയുന്നു എന്നതാണ്. ഇതോടെ വാഹനം സ്റ്റാർട്ട് ആവാതെ വരാം. അത്തരമൊരു സാഹചര്യത്തിൽ, മെക്കാനിക്കിൻ്റെ അടുത്തേക്ക് കൊണ്ടുപോകുന്നവരാണ് ഏറെയും. ഇന്ധന ടാങ്കും എൻജിനും തുറന്ന് മെക്കാനിക്ക് ഈ പ്രശ്നം പരിഹരിക്കുന്നു. എന്നാൽ ഇത്തരമൊരു പ്രശ്‌നം നിങ്ങൾക്ക് എപ്പോഴെങ്കിലും സംഭവിച്ചാൽ, പെട്രോൾ ടാങ്കിലെ വെള്ളം സ്വയം തന്നെ നീക്കം ചെയ്യാം.
< !- START disable copy paste -->
എന്താണ് കാരണം?
ബൈക്കിൻ്റെ ഇന്ധന ടാങ്കിൽ വെള്ളം കയറുന്നതിന് പിന്നിലെ ഒരു കാരണം മഴയത്ത് ബൈക്ക് ഓടിക്കുന്നതാവാം. മഴക്കാലത്ത് ടാങ്കിൽ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. എന്നാൽ വേണമെങ്കിൽ ഒരു കവർ കൊണ്ട് മൂടി വയ്ക്കാം. കൂടാതെ ബൈക്ക് കഴുകുന്നതിനിടയിൽ അബദ്ധത്തിൽ പെട്രോൾ ടാങ്കിൽ വെള്ളം കയറാം.
എൻജിൻ കേടായേക്കാം
ബൈക്ക് കഴുകുന്നതിനിടയിൽ അബദ്ധത്തിൽ പെട്രോൾ ടാങ്കിൽ വെള്ളം കയറിയാൽ നിങ്ങളുടെ ബൈക്ക് സ്റ്റാർട്ട് ആകില്ല, ഈ വെള്ളം എൻജിനിൽ എത്തിയാൽ ബൈക്കിൻ്റെ എൻജിൻ ജാം ആകുകയും അത്തരം സാഹചര്യത്തിൽ വലിയ നഷ്ടം അനുഭവിക്കേണ്ടി വരികയും ചെയ്യും. കാരണം എൻജിൻ നന്നാക്കാൻ നല്ലൊരു തുക വേണ്ടി വന്നേക്കാം.
പെട്രോൾ ടാങ്കിൽ നിന്ന് വെള്ളം എങ്ങനെ നീക്കം ചെയ്യാം?
നിങ്ങളുടെ മോട്ടോർ സൈക്കിളിൻ്റെ ഇന്ധന ടാങ്കിൽ വെള്ളം കയറിയാൽ, നിങ്ങൾ പരിഭ്രാന്തരാകുകയോ ബൈക്ക് ഉടൻ സ്റ്റാർട്ട് ചെയ്യുകയോ ചെയ്യരുത്. ഇതിനായി നിങ്ങൾ ആദ്യം പെട്രോൾ ടാങ്ക് കാലിയാക്കേണ്ടിവരും. ഇതിനായി ഒരു കുപ്പി ഉപയോഗിക്കാം. ആദ്യം ബൈക്ക് ഡബിൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുക. അതിനുശേഷം പെട്രോൾ ടാങ്കിൻ്റെ അടിയിൽ കുപ്പി വയ്ക്കുക, ടാങ്കിൻ്റെ അടിയിൽ നൽകിയിരിക്കുന്ന ഡ്രെയിൻ വാൽവ് തുറക്കുക.
ഇതിനുശേഷം കുപ്പിയിലെ പെട്രോൾ പുറത്തെടുക്കുകയും കാലിയായാൽ വാൽവ് അടയ്ക്കുകയും വേണം. ഇന്ധന ടാങ്ക് പൂർണമായും ശൂന്യമാകുമ്പോൾ ടാങ്കിൻ്റെ ലിഡ് ഉണങ്ങാൻ വിടണം. ഇതുമൂലം ടാങ്കിൽ അവശേഷിക്കുന്ന വെള്ളവും വറ്റിപ്പോകും. വേണമെങ്കിൽ, ഹെയർ ഡ്രയർ ഉപയോഗിച്ച് ഇന്ധന ടാങ്ക് ഉണക്കാനും കഴിയും.
വെള്ളവും പെട്രോളും വേർതിരിക്കുക
തുടർന്ന് വെള്ളവും പെട്രോളും കുപ്പിയിൽ നിന്ന് വേർതിരിക്കുക. പെട്രോൾ മുകളിലും വെള്ളം താഴത്തെ പ്രതലത്തിലും ആയിരിക്കും ഉണ്ടാവുക. ശേഷം വളരെ ശ്രദ്ധാപൂർവം കുപ്പിയിൽ നിന്ന് വെള്ളം കളയുക. ശേഷം പെട്രോൾ മാത്രമേ കുപ്പിയിൽ ബാക്കിയാവുകയുള്ളൂ. ഇന്ധന ടാങ്ക് നന്നായി ഉണങ്ങിയ ശേഷം വീണ്ടും പെട്രോൾ അതിലേക്ക് നിറയ്ക്കാം.
Keywords: News, Malayalam News, Bike Tips, Lifestyle, Automobile, Water, Petrol, Water in the Fuel Tank of Your Bike? Here Are the Solutions

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.