Dance Reel | മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സരയു നദിയില്‍ നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ സരയു നദിയിലിറങ്ങി നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പുണ്യ നദിയായ സരയുവിനെ അനാദരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീര്‍ഥാടകര്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോധ്യ പൊലീസ് കേസെടുത്തത്.

'ജീവന്‍ മേ ജാനേ ജാനാ' എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ തീര്‍ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തെത്തുകയായിരുന്നു.

ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളില്‍ ഇത്തരം രീതികള്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Dance Reel | മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സരയു നദിയില്‍ നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്



Keywords: News, National, National-News, Social-Meida-News, Social Media, Influencers, Instagram Reels, Public, Woman, Dance, National News, Case, Ayodhya, Saryu River Ghat, Police, Watch: Woman Creates Dance Reel At Ayodhya's Saryu River Ghat, Police Reacts.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia