പ്രഭാത നടത്തതിനിറങ്ങിയ അഡീഷനല്‍ ജില്ല ജഡ്ജി ഓടോറിക്ഷ ഇടിച്ച് മരിച്ചു; കൊലപാതകമാണെന്ന് സംശയം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Jul 29, 2021, 11:38 IST
റാഞ്ചി: (www.kvartha.com 29.07.2021) പ്രഭാത സവാരിക്കിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ല ജഡ്ജിയെ ഇടിച്ച് തെറിപ്പിച്ച് വാഹനം. ഓടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ അഡീഷനല്‍ ജില്ല ജഡ്ജി ഉത്തം ആനന്ദ് മരിച്ചു. ധന്‍ബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് എ ഡി ജെ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്.
ധന്‍ബാദ് ജില്ല കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. ജഡ്ജിയെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചയാളെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരിച്ചതെന്നറിഞ്ഞത്.
കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സംഭവം കൊലപാതകമാണെന്ന തരത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഝാര്‍ഖണ്ഡ് ജുഡീഷ്യല്‍ സെര്‍വീസ് അസോസിയേഷന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ടു.
ജാരിയ എം എല്‍ എ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസില്‍ ഉത്തര്‍പ്രദേശിലെ അമാന്‍ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധന്‍ബാദിലെത്തിയത്. ഓടോറിക്ഷയാണ് അപകടമുണ്ടാക്കിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും വാഹനം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Keywords: News, National, India, Killed, Auto & Vehicles, Vehicles, Accident, Death, Judge, CCTV, Case, Criminal Case, Watch Video: Additional district judge Uttam Anand killed during morning walk in Jharkhand's Dhanbadधनबाद के ज़िला सत्र जज उत्तम आनंद का बुधवार सुबह मोर्निंग वॉक में एक ऑटो के ठक्कर में मौत का मामला गहराता जा रहा हैं @ndtvindia @Anurag_Dwary pic.twitter.com/oV3m3Ca6x0
— manish (@manishndtv) July 28, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.