Rinku Singh | മകന്‍ ദേശീയ ക്രികറ്റ് ടീമിലെ സൂപര്‍ താരം, പാചക വാതക സിലിന്‍ഡര്‍ വിതരണം ചെയ്ത് പിതാവ്; ഉയര്‍ചയിലെത്തിയിട്ടും വന്നവഴി മറക്കാത്തതില്‍ അഭിനന്ദനവുമായി ആരാധകര്‍; വീഡിയോ വൈറല്‍!
Jan 27, 2024, 18:16 IST
ലക്‌നൗ: (KVARTHA) മകന്‍ ദേശീയ ക്രികറ്റ് ടീമിലെ സൂപര്‍ താരമായിട്ടും, പാചക വാതക സിലിന്‍ഡര്‍ വിതരണ ജോലി ഉപേക്ഷിക്കാതെ പിതാവ്. ക്രികറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവാണ് മകന്‍ ഉന്നതങ്ങളിലെത്തിയിട്ടും ഇപ്പോഴും പാചക വാതക സിലിന്‍ഡര്‍ വിതരണം ചെയ്ത് ജീവിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ റിങ്കുവിന്റെ പിതാവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കയാണ് ആരാധകര്‍.
ഐ പി എലിലൂടെയാണ് ഇന്‍ഡ്യന്‍ ട്വന്റി20 ടീമിന്റെ വെടിക്കെട്ട് ബാറ്ററായി റിങ്കു സിങ് എത്തിയത്. മുച്ചക്ര വാഹനത്തിലെത്തി പാചക വാതക സിലിന്‍ഡറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിങ്ങിന്റേത്.
ഐ പി എലിലൂടെയാണ് ഇന്‍ഡ്യന്‍ ട്വന്റി20 ടീമിന്റെ വെടിക്കെട്ട് ബാറ്ററായി റിങ്കു സിങ് എത്തിയത്. മുച്ചക്ര വാഹനത്തിലെത്തി പാചക വാതക സിലിന്‍ഡറുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിങ്ങിന്റേത്.
ജോലി നിര്‍ത്താന്‍ താന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും പിതാവ് കേള്‍ക്കുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റിങ്കു സിങ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റിങ്കു സിങ് ഇന്‍ഡ്യന്‍ ട്വന്റി20 ടീമില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. 11 മത്സരങ്ങളില്‍നിന്നായി 356 റണ്‍സ് നേടിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പില്‍ ഇന്‍ഡ്യന്‍ ടീമിന്റെ ഫിനിഷര്‍ റോളില്‍ റിങ്കു തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അച്ഛന്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് റിങ്കു പറയുന്നത്:
ഇനി വിശ്രമിക്കാമെന്നു ഞാന്‍ അച്ഛനോടു പറഞ്ഞിരുന്നതാണ്. എന്നാല്‍ അദ്ദേഹം ഇപ്പോഴും സിലിന്‍ഡറുകള്‍ ചുമക്കുകയാണ്. അദ്ദേഹം സ്വന്തം ജോലി ഇഷ്ടപ്പെടുന്നു. അത് എനിക്കും മനസ്സിലായി. വീട്ടില്‍ വിശ്രമിക്കാന്‍ തുടങ്ങിയാല്‍ അച്ഛന് ബോറടിക്കും. ഒരാള്‍ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യണമെന്ന് തീരുമാനിച്ചാല്‍, അത് അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു തന്നെ തോന്നേണ്ടിവരും- എന്ന് റിങ്കു സിങ് പ്രതികരിച്ചു.
അലിഗഡിലെ എല്‍പിജി സിലിന്‍ഡര്‍ വിതരണ കംപനിയിലാണ് ഖാന്‍ചന്ദ്ര സിങ് ജോലി ചെയ്യുന്നത്. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിലാണ് റിങ്കു സിങ് ഇനി കളിക്കുക. ഐ പി എലില്‍ കൊല്‍കത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റിങ്കു. കഴിഞ്ഞ സീസണില്‍ കൊല്‍കതയുടെ ടോപ് സ്‌കോററായിരുന്നു. 14 കളികളില്‍ നിന്ന് 474 റണ്‍സാണു താരം നേടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.