Mamata Banerjee | 'ദയവായി അല്‍പം വിശ്രമിക്കൂ, നിങ്ങളുടെ അമ്മ ഞങ്ങളുടേതും'; ഹീര ബെന്‍ മോദിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രിയെ ആശ്വസിപ്പിച്ച് മമത ബാനര്‍ജി
Dec 30, 2022, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ മോദിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'നിങ്ങളുടെ അമ്മയെന്നാല്‍ ഞങ്ങളുടെ അമ്മ കൂടിയാണെ'ന്നും മമത പറഞ്ഞു. ഹൗറയേയും ന്യൂ ജല്‍പായ്ഗുരിയേയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ് ളാഗ് ഓഫ് ചെയ്ത ചടങ്ങിന്റെ വേദിക്ക് സമീപത്തുനിന്ന് സംസാരിക്കുകയായിരുന്നു മമത.
അമ്മയുടെ വിയോഗത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് മമത നന്ദി അറിയിച്ചു. 'ദയവായി അല്‍പം വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ വിയോഗത്തില്‍ എങ്ങനെ അനുശോചിക്കണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മയാണ്. എന്റെ അമ്മയെയും ഞാന്‍ ഓര്‍ക്കുന്നു' മമത പറഞ്ഞു.
പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് മമത ബാനര്‍ജി വേദിയില്‍ കയറാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വേദിയില്‍ കയറാന്‍ മമതയെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഇതു സര്‍കാര്‍ പരിപാടിയാണെന്നും രാഷ്ട്രീയ പരിപാടിയല്ലെന്നും അശ്വിനി വൈഷ്ണവും മുതിര്‍ന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരോടു പറഞ്ഞു.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ബംഗാള്‍ സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി, അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് യാത്ര ഒഴിവാക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചത്തെ പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
അഹ് മദാബാദിലെ യുഎന്‍ മേത ഇന്‍സ്റ്റിറ്റിയൂട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ചെയാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്‍ മോദി (99) അന്തരിച്ചത്.
Keywords: Watch: 'Take Rest,' Mamata Banerjee Tells PM After His Mother's Last Rites, New Delhi, News, Politics, Mamata Banerjee, Prime Minister, Narendra Modi, National.#WATCH | Kolkata: On behalf of the people of West Bengal, I thank you so much for giving us this opportunity. It's a sad day for you. Your mother means our mother also. May god give you the strength to continue your work, please take some rest: West Bengal CM Mamata Banerjee pic.twitter.com/WVfMkiLDXf
— ANI (@ANI) December 30, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

