SWISS-TOWER 24/07/2023

ഒഴുക്കില്‍പ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ സിഖുകാരന്‍ തലപ്പാവ് എറിഞ്ഞുകൊടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംഗ്രൂര്‍(പഞ്ചാബ്): (www.kvartha.com 30.09.2015) ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സിഖുകാരന്‍ തലപ്പാവൂരി യുവാക്കള്‍ക്ക് എറിഞ്ഞുകൊടുത്തു. മനുഷ്യജീവനപ്പുറമല്ല മതാചാരമെന്ന് ഈ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കയാണ് സിഖ് യുവാവ്.

തലപ്പാവ് അഴിക്കാന്‍ പാടില്ലെന്ന ആചാരം അതിശക്തമായ സമൂഹത്തിലാണ് കനാലില്‍ ഒഴുക്കില്‍ പെട്ടവരെ രക്ഷിക്കാന്‍ ഇന്ദര്‍പാല്‍ സിംഗ് എന്ന 24കാരന്‍ തലപ്പാവൂരി ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്ക് നല്‍കിയത്. ഗണേശ വിഗ്രഹം നിമജ്ഞനം ചെയ്യുന്നതിനിടെയാണ് സൂനം ഗ്രാമത്തിലെ സുലാര്‍ ഘട്ടില്‍ നാലു ചെറുപ്പക്കാര്‍ ഒഴുക്കില്‍ പെട്ടത്.

കനാലിന്റെ തീരത്തിരുന്ന ഇന്ദര്‍പാല്‍ യുവാക്കള്‍ ഒഴുകുന്നതുകണ്ട് ആദ്യം വയര്‍ എറിഞ്ഞു കൊടുത്തെങ്കിലും അത് പൊട്ടിപ്പോയി. പിന്നീട് മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍ തലപ്പാവ് ഊരി യുവാക്കള്‍ക്ക് നേരെ എറിഞ്ഞു കൊടുക്കുകയായിരുന്നു. സരഭാ ബസാര്‍ മാര്‍ക്കറ്റ് സ്വദേശികളായ 18നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഒഴുക്കില്‍ പെട്ടത്.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡിലും സമാന സംഭവം നടന്നിരുന്നു. കാറിടിച്ച് പരിക്കേറ്റ കുട്ടിയുടെ തലയില്‍ നിന്ന് ചോര ഒഴുകുന്നത് തടയാന്‍ 22 കാരനായ ഹര്‍മന്‍ സിംഗ് എന്ന സിഖുകാരന്‍ തലപ്പാവൂരി കെട്ടിക്കൊടുത്തിരുന്നു.

ഒഴുക്കില്‍പ്പെട്ട യുവാക്കളെ രക്ഷിക്കാന്‍ സിഖുകാരന്‍ തലപ്പാവ് എറിഞ്ഞുകൊടുത്തു


Also Read:
ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

Keywords:  Watch: Sikh youth removes turban, saves four from drowning, Natives, Injured, Child, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia