Sachin Pilot | രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്താനിലേക്ക് കടക്കാനിരിക്കെ വീഡിയോയുമായി സചിൻ പൈലറ്റ്; കാണാം
Dec 4, 2022, 10:46 IST
ജയ്‌പൂർ: (www.kvartha.com) രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച (ഡിസംബർ നാല്) രാജസ്താനിലേക്ക് കടക്കാനിരിക്കെ വീഡിയോയുമായി കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ രാജസ്താനിലെ എല്ലാ ജനങ്ങളും അണിചേരണമെന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അഭ്യർഥിച്ചു. രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് എഐസിസി കഴിഞ്ഞദിവസം താത്കാലിക വിരാമമിട്ടിരുന്നു.
വീഡിയോയിൽ സചിൻ പൈലറ്റ് ഷൂ ലെയ്‌സ് കെട്ടുന്നതും കുട്ടികളടക്കമുള്ള നിരവധി പേർക്കൊപ്പം ദേശീയ പതാകയുമായി ഓടുന്നതും വീഡിയോയിൽ കാണാം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഹോർഡിംഗ് കണ്ട് അദ്ദേഹം ഓട്ടം നിർത്തുന്നു. തുടർന്ന് രാജസ്താൻ മുഴുവൻ രാഹുൽജിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നു. നിങ്ങൾ വരുന്നുണ്ടോ?', എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
പൈലറ്റിനെ രാജസ്താൻ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ ഈ ജാഥ തടസപ്പെടുത്തുമെന്ന് ഗുജ്ജർ സമുദായത്തിലെ ഒരു നേതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2020ൽ സംസ്ഥാന സർകാരിനെ താഴെയിറക്കാൻ ശ്രമിച്ചതിനാൽ പൈലറ്റ് 'ഗദ്ദർ' (രാജ്യദ്രോഹി) ആണെന്ന് ഗെഹ്‌ലോട് കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ഭിന്നത വർധിപ്പിച്ചങ്കിലും അശോക് ഗെലോട്ട്, സചിൻ പൈലറ്റ് എന്നിവരുമായി പാർടി ജെനറൽ സെക്രടറി കെസി വേണുഗോപാൽ സംസാരിക്കുകയും താത്കാലികമായി പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

पूरा राजस्थान राहुल जी की #BharatJodoYatra से जुड़ रहा है, क्या आप आ रहे हैं ? pic.twitter.com/4AG9PYIbqA
— Sachin Pilot (@SachinPilot) December 3, 2022
പൈലറ്റിനെ രാജസ്താൻ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ ഈ ജാഥ തടസപ്പെടുത്തുമെന്ന് ഗുജ്ജർ സമുദായത്തിലെ ഒരു നേതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2020ൽ സംസ്ഥാന സർകാരിനെ താഴെയിറക്കാൻ ശ്രമിച്ചതിനാൽ പൈലറ്റ് 'ഗദ്ദർ' (രാജ്യദ്രോഹി) ആണെന്ന് ഗെഹ്‌ലോട് കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ഭിന്നത വർധിപ്പിച്ചങ്കിലും അശോക് ഗെലോട്ട്, സചിൻ പൈലറ്റ് എന്നിവരുമായി പാർടി ജെനറൽ സെക്രടറി കെസി വേണുഗോപാൽ സംസാരിക്കുകയും താത്കാലികമായി പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
Keywords: Watch: Sachin Pilot's New Video As Rahul Gandhi's Yatra Enters Rajasthan, National, Jaipur, News, Top-Headlines, Latest-News, Pilot, Rahul Gandhi, Video, Rajasthan, Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.