Reception | ട്വന്റി20 മത്സരത്തിനിടെ മതില്‍ ചാടിക്കടന്ന് മൈതാനത്തെത്തി വിരാട് കോലിയെ കെട്ടിപ്പിടിച്ച ആരാധകന് ഗംഭീര സ്വീകരണം നല്‍കി പ്രദേശവാസികള്‍; മാലയിട്ട് ആദരിച്ചു; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Jan 18, 2024, 18:45 IST
ഇന്‍ഡോര്‍: (KVARTHA) ട്വന്റി20 മത്സരത്തിനിടെ വിരാട് കോലിയെ മതില്‍ ചാടിക്കടന്ന് മൈതാനത്തെത്തി കെട്ടിപ്പിടിച്ച ആരാധകന് നാട്ടില്‍ ഗംഭീര സ്വീകരണം. ചോദ്യം ചെയ്യലിനുശേഷം പൊലീസ് സ്റ്റേഷനില്‍നിന്നും ഇറങ്ങിയ യുവാവിനെ നാട്ടിലെത്തിയപ്പോള്‍ മാലയിട്ടാണ് പ്രദേശവാസികള്‍ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇന്‍ഡോറില്‍ ഇന്‍ഡ്യ അഫ്ഗാനിസ്താന്‍ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സകല നിയന്ത്രണങ്ങളും മറികടന്ന് ആരാധകന്‍ മൈതാനത്ത് കയറിയത്. വിരാട് കോലിയുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയ യുവാവ് പിന്നീട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നാലെ പാഞ്ഞുവന്ന സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ യുവാവിനെ പൊക്കിയെടുത്താണ് ഇവിടെ നിന്നു കൊണ്ടുപോയത്. എന്നാല്‍ പ്രശ്‌നമൊന്നുമില്ലെന്ന് കോലി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
യുവാവിനെ പിന്നീട് തുകോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. യുവാവിന്റെ കയ്യില്‍ ടികറ്റ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗാലറിയിലെ ഇരുമ്പു മതില്‍ ചാടിക്കടന്നാണ് യുവാവ് മൈതാനത്തെത്തിയത്. സുരക്ഷാ വീഴ്ച സംഭവിച്ചതിനാല്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
Keywords: Watch: Pitch invader detained for hugging Virat Kohli welcomed back with garlands, Indore, News, Welcome Ceremony, Virat Kohli, Social Media, Video, Police, Ground, National.The guy who hugged Virat Kohli in Indore is getting felicitated by his friends.pic.twitter.com/GiHSvrdLcE
— Mufaddal Vohra (@mufaddal_vohra) January 16, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.