SWISS-TOWER 24/07/2023

Video | പറന്നുയര്‍ന്ന ഗ്ലൈഡര്‍ മിനുടുകള്‍ക്കകം വീട്ടിലേക്ക് ഇടിച്ചുകയറി; പൈലറ്റും 14 കാരനും ഗുരുതരാവസ്ഥയില്‍; തകര്‍ന്നുവീഴുന്ന വീഡിയോ പുറത്തുവന്നു

 




റാഞ്ചി: (www.kvartha.com) പറന്നുയര്‍ന്ന ഗ്ലൈഡര്‍ മിനുടുകള്‍ക്കകം വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൈലറ്റിനും കൂടെയുണ്ടായിരുന്ന 14 കാരനും ഗുരുതരമായി പരുക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലുള്ള ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ജാര്‍ഖണ്ഡില്‍ ധന്‍ബാദിലെ ബിര്‍സ മുണ്ട പാര്‍കിന് സമീപം നടന്ന അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Aster mims 04/11/2022

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ബര്‍വാദ എയര്‍സ്ട്രിപില്‍ നിന്ന് പറന്ന ഗ്ലൈഡര്‍ പെട്ടെന്ന് നിയന്ത്രണം വിടുകയും 500 മീറ്റര്‍ അകലെയുള്ള വീട്ടിലെ തൂണില്‍ ഇടിക്കുകയുമായിരുന്നു. പൈലറ്റിനെ കൂടാതെ ഒരാള്‍ക്കുമാത്രം യാത്ര ചെയ്യാനാകുന്നതാണ് ഗ്ലൈഡര്‍. 

പട്‌ന സ്വദേശിയായ കുഷ് സിങ് എന്ന കുട്ടി ധന്‍ബാദില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. അവിടെയുള്ള ഒരു ബന്ധുവാണ് സ്വകാര്യ ഏജന്‍സി നടത്തുന്ന ഗ്ലൈഡര്‍ യാത്രയ്ക്കായി കുഷ് സിങ്ങിനെ കൊണ്ടുവന്നത്. 

Video | പറന്നുയര്‍ന്ന ഗ്ലൈഡര്‍ മിനുടുകള്‍ക്കകം വീട്ടിലേക്ക് ഇടിച്ചുകയറി; പൈലറ്റും 14 കാരനും ഗുരുതരാവസ്ഥയില്‍; തകര്‍ന്നുവീഴുന്ന വീഡിയോ പുറത്തുവന്നു


നിലേഷ് കുമാര്‍ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ തന്റെ കുടുംബത്തിലെ ആര്‍ക്കും പരുക്കില്ലെന്നും മക്കള്‍ രണ്ടുപേരും വീടിനകത്ത് ആയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായെന്നും നിലേഷ് പറഞ്ഞു. അപകടത്തില്‍ കോക്പിറ്റ് പൂര്‍ണമായും തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. 

Keywords:  News, National, Accident, Injured, Local-News, Video, Social-Media, Watch: Onboard Camera Shows Glider Crashing Into House Just After Take-Off
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia