Escaped | 'ബലാത്സംഗ കേസില്‍ പ്രതിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി'; ദൃശ്യങ്ങള്‍ പുറത്ത്, കേസെടുത്ത് പൊലീസ്

 


നോയിഡ: (www.kvartha.com) ബലാത്സംഗ കേസില്‍ പ്രതിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നോയിഡ സ്വദേശിയായ നീരജ് സിങ്ങാണ് പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫ് ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയത്. സ്വകാര്യ കംപനിയില്‍ ജെനറല്‍ മാനേജരാണ് നീരജ്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടത്തില്‍ പരുക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ അശോക് മാവിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായ ഡ്രൈവിങ്ങിന്റെ പേരില്‍ നീരജ് സിങ്ങിനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രെജിസ്റ്റര്‍ ചെയ്തു.

Escaped | 'ബലാത്സംഗ കേസില്‍ പ്രതിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി'; ദൃശ്യങ്ങള്‍ പുറത്ത്, കേസെടുത്ത് പൊലീസ്


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


നീരജ് സിങ് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഓഫിസിലെ സഹപ്രവര്‍ത്തകയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് രെജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നീരജ് സിങ് ഒളിവില്‍ പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നീരജ് സിങ് വീട്ടിലെത്തിയതായുള്ള വിവരം പൊലീസിന് ലഭിച്ചു. പൊലീസ് പിടികൂടാനെത്തുന്ന വിവരമറിഞ്ഞ നീരജ് സിങ് കാറുമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജീവനക്കാരനെ ഇടിച്ചിട്ടത്.

അണ്ടര്‍ ഗ്രൗന്‍ഡിലെ പാര്‍കിങ്ങില്‍നിന്ന് അതിവേഗത്തില്‍ വരുന്ന നീരജ് സിങ്ങിന്റെ വാഹനം തടയാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കാര്‍ നിര്‍ത്താതെ ജീവനക്കാരനെ ഇടിച്ചിട്ട് മുന്നോട്ടു പോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

സുരക്ഷാ ജീവനക്കാരനെ കാറിടിക്കുമ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവിടേക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പൊലീസ് സംഘം ഇയാളുടെ കാറിനു പിന്നാലെ പായുന്നത് മറ്റൊരു വീഡിയോയിലുണ്ട്.

Keywords: Watch: Noida Executive, Named In Molest Case, Runs Over Guard To Escape, News, CCTV, Video, Molestation, Attack, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia